Flash News

മദ്യ ലഹരിയില്‍ പോലിസുകാരന്‍ സ്ത്രീയെ ചെരിപ്പുകൊണ്ടടിച്ചു

മദ്യ ലഹരിയില്‍ പോലിസുകാരന്‍ സ്ത്രീയെ ചെരിപ്പുകൊണ്ടടിച്ചു
X
ഡല്‍ഹി: മദ്യപിച്ചെത്തിയ പോലിസുകാരന്‍ പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ ചെരിപ്പുകൊണ്ടടിയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഹരിയാനയിലാണ് പോലിസുകാരെ നാണം കെടുത്തുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് പോലിസുകാരനു ചുറ്റും കൂടിയ ആള്‍കൂട്ടം ഇയാള്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന്
ഉറക്കെ പറയുന്ന ദൃശ്യങ്ങളും കാണാന്‍ കഴിയും



മദ്യ ലഹരിയിലായതിനാല്‍ പോലിസുകാരന് ഒന്നും പറയാന്‍ കഴിയുന്നില്ല. ഇയാളോട് ഇനി സ്ത്രീകളെ ഉപദ്രവിക്കില്ലെന്ന് സത്യം ചെയ്യാന്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഹിസാര്‍ ജില്ലിയിലെ സെക്ടര്‍ 4ല്‍ ഫെബ്രുവരി 2നാണ് സംഭവം നടന്നത്. പോലിസുകാരന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ യോഗേഷ് കുമാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സ്ഥലം മാറ്റുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it