Alappuzha local

മദ്യ, മയക്കുമരുന്ന് കേസുകളില്‍ വര്‍ധന

ആലപ്പുഴ: ജില്ലയില്‍ വാറ്റ് കേന്ദ്രങ്ങളും അനധികൃത മദ്യവില്‍പ്പന കേന്ദ്രങ്ങളും സജീവമായി. ജില്ലയിലെ നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടിയതിന് ശേഷം ഓരോ മാസവും എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന റെയ്ഡുകളില്‍ വ്യാജ മദ്യ, മയക്കുമരുന്ന് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധനയാണ് കാണിക്കുന്നത്.
കഴിഞ്ഞമാസം ജില്ലയില്‍ 1015 റെയ്ഡുകള്‍ നടന്നു. 205 അക്ബാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 140 അബ്കാരി, 8 മയക്കുമരുന്ന്, 57 പുകയില വില്‍പ്പനയുമായി ബന്ധപെട്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. 18 ലിറ്റര്‍ വാറ്റ് ചാരായം, 71 ലിറ്റര്‍ വിദേശമദ്യം, 650 ലിറ്റര്‍ വാഷ്, 208 ലിറ്റര്‍ അരിഷ്ടം, അഞ്ചരക്കിലോ കഞ്ചാവ്, 2.5 ലിറ്റര്‍ കള്ള്, 17 ലിറ്റര്‍ ബിയര്‍, 10 മയക്കുമരുന്ന് ആംപ്യൂളുകള്‍, 12,000 പാക്കറ്റ് ഹാന്‍സ് എന്നിവയാണ് എക്‌സൈസ് പിടിച്ചെടുത്തത്. പ്രതികള്‍ ഉപയോഗിച്ച കാര്‍, സ്‌കൂട്ടര്‍, ബൈക്ക്, ഓട്ടോറിക്ഷ എന്നിവ ഉള്‍പ്പെടെ എട്ട് വാഹനങ്ങളും 3410 രൂപയും പിടിച്ചെടുത്തു. 156 പ്രതികളില്‍ 143 പേരെ അറസ്റ്റ് ചെയ്യുകയുണ്ടായി.
കള്ളുഷാപ്പുകളില്‍ നിന്നും വാറ്റു കേന്ദ്രങ്ങളില്‍ നിന്നും പിടിച്ചെടുക്കുന്ന കോട യുടെ അളവും വളരെയധികമാണ്. ജില്ലയില്‍ തെക്കന്‍ മേഖലയുള്‍പ്പെടെ സ്പിരിറ്റ് വരവും ഗണ്യമായി വര്‍ധിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് നിരവധി ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് നിലച്ചു. പരമ്പരാഗത വാറ്റ് രീതികള്‍ക്ക് പകരം ഗ്യാസ് ഉപയോഗിച്ചായതിനാല്‍ വീടിന്റെ അടുക്കളകളിലാണ് വാറ്റ് നടക്കുന്നത്. കെമിക്കല്‍ ചേര്‍ത്ത കോട വാറ്റിന് പാകമാവാന്‍ 24 മണിക്കൂര്‍ മതി. കുക്കറുകളാണ് വാറ്റിനായി ഉപയോഗിക്കുന്നത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സ്പിരിറ്റ് കളര്‍ ചേര്‍ത്ത് വ്യാജ വിദേശ മദ്യമാക്കിയും വില്‍ക്കുന്നതും വ്യാപകമായിരിക്കുകയാണ്. മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ജില്ല, താലൂക്ക് തലത്തിലും കണ്‍ട്രോള്‍റൂം സ്‌െ്രെടക്കിങ് ഫോഴ്‌സുകള്‍ എന്നിവ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കി.
കടല്‍, ട്രെയിന്‍ മാര്‍ഗം സ്പിരിറ്റും വ്യാജമദ്യവും കടത്താതിരിക്കാന്‍ എക്‌സൈസും കോസ്റ്റല്‍ പോലിസും പരിശോധന ശക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കൊപ്പം മൊബൈല്‍ ലിക്വര്‍ ടെസ്റ്റിങ് ലാബും പരിശോധന നടത്തുന്നുണ്ട്. പരാതി നല്‍കാന്‍ 24 മണിക്കൂറും സംവിധാനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it