Idukki local

മദ്യ നയത്തിനും കന്നുകാലി വിപണന നിരോധത്തിനുമെതിരേ ജനകീയ കൂട്ടായ്മകള്‍



തൊടുപഴ: പിണറായി സര്‍ക്കാരിന്റെ മദ്യനയത്തിനും കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കച്ചവട നിയന്ത്രണ വിജ്ഞാപനത്തിനുമെതിരെ യുഡിഎഫ് ആരംഭിച്ച ബഹുജന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ നടത്തി. തൊടുപുഴ നിയോജകമണ്ഡലത്തില്‍ മുഹമ്മദ് വെട്ടിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പി പി സുലൈമാന്‍ റാവുത്തര്‍ എക്‌സ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ടൗണ്‍ ഫെറോനാപ്പള്ളി വികാരി റവ. ഡോ. ജിയോ തടിക്കാട്ട് മദ്യവിരുദ്ധ സന്ദേശം നല്‍കി.റവ.ഫാ.ജോസ് ഏഴാനിക്കാട്ട്,സിഎംപി ജില്ലാ സെക്രട്ടറി കെ സുരേഷ്ബാബു സംസാരിച്ചു. ഇടുക്കിയില്‍ ചെറുതോണി വ്യാപാര ഭവനില്‍ ജോണി കുളമ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യക്കോസ് ഉദ്ഘാടനം ചെയ്തു. ഇ എം ആഗസ്തി എക്‌സ് എം എല്‍ എ മദ്യ വിരുദ്ധ സന്ദേശം നല്‍കി.ദേവികുളം മണ്ഡലത്തില്‍ ഇരുമ്പുപാലത്ത് യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് സിയാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മുന്‍ ഡി സി സി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം കോ ണ്‍ഗ്രസ് ഭവനില്‍ ഇ കെ വാസുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. കുമളി പഞ്ചായത്ത് പൊതു വേദിയില്‍ ഷാഹുല്‍ ഹമീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം മുന്‍ ഡി സി സി പ്രസിഡന്റ് എം ടി തോമസ് ഉദ്ഘാടനം ചെയ്തു. കുമളി ഷംസുള്‍ ഇസ്ലാം ജമാഅത്ത് മുഖ്യ ഇമാം മുജീബ് റഹ്മാന്‍ മദ്യവിരുദ്ധ സന്ദേശം നല്‍കി. ഷാജി പൈനാടത്ത്, പി എച് അബ്ദുള്‍ സമദ്, പി എ അബ്ദുള്‍ റഷീദ്, പി കെ ചന്ദ്രശേഖരന്‍, എം എം വര്‍ഗീസ്, ഷാജഹാന്‍ മഠത്തില്‍, എ സുനില്‍, ആര്‍ ഗണേശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it