ആര്‍ബിഐ വായ്പാ നിരക്ക് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അടിസ്ഥാന നിരക്കുകളില്‍ വ്യത്യാസം വരുത്താതെ റിസര്‍വ് ബാങ്കിന്റെ വായ്പാ നിരക്ക് പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് 6 ശതമാനവും റിവേഴ്‌സ് റിപോ 5.75 ശതമാനത്തിലും തുടരുമെന്ന് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതാണ് നിരക്ക് അതേപടി നിലനിര്‍ത്താന്‍ കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി.നോട്ട് നിരോധനം ഒരു വര്‍ഷം പിന്നിട്ടതിനു ശേഷം നടക്കുന്ന ആദ്യ അവലോകന യോഗമായിരുന്നു ഇന്നലത്തേത്.
Next Story

RELATED STORIES

Share it