Kollam Local

മദ്യശാലയ്‌ക്കെതിരെയുള്ള സമരം : വിജയാഹ്ലാദം നടത്തി



കരുനാഗപ്പള്ളി: ജനവാസ കേന്ദ്രമായ തറയില്‍ മുക്കില്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ച ബിവറേജ് മദ്യവില്‍പ്പനശാലയ്‌ക്കെതിരെയുള്ള ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ സമരത്തിന്റെ വിജയാഹ്ലാദ സമ്മേളനം നടന്നു. 75 ദിവസം നീണ്ടുനിന്ന സമരത്തോടൊപ്പം ആക്ഷന്‍ കൗണ്‍സില്‍ മദ്യശാല തുടങ്ങുന്നതിനെതിരേ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ മദ്യശാല തുടങ്ങുവാനുദ്ദേശിച്ച കെട്ടിടത്തില്‍ മദ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും തുടങ്ങരുതെന്ന അനുകൂല വിധിയുടെ അടിസ്ഥാനത്തില്‍ മദ്യശാല സ്ഥാപിക്കുവാനുള്ള ശ്രമം പരാജയപ്പെടുകയാണുണ്ടായത്. സമ്മേളനത്തിന്റെ മുന്നോടിയായി സമരത്തില്‍ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങളും സാമൂഹിക സാംസ്‌ക്കാരിക നേതാക്കളും  ഉള്‍പ്പടെ നൂറോളം പേര്‍ ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനം സാഹിത്യകാരന്‍ വള്ളിക്കാവ് മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം കെ വിജയഭാനു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ അനില്‍ എസ് കല്ലേലിഭാഗം, ബി മോഹന്‍,എന്‍ മൈതീന്‍ കുഞ്ഞ്, കെ കെ രാധാകൃഷ്ണന്‍, എച്ച് സലീം, കമറുദ്ദീന്‍ മുസ്്‌ലിയാര്‍, മുനമ്പത്ത് ഷിഹാബ്, കൈക്കുളങ്ങര സ്വാമിനാഥന്‍, കൗണ്‍സിലര്‍മാരായ മോഹന്‍ദാസ്, ഷംസുദ്ദീന്‍കുഞ്ഞ്, ഉണ്ണികൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ബഷീര്‍, തോണ്ടലില്‍ വേണു, കുന്നേല്‍ രാജേന്ദ്രന്‍, സുശീലന്‍, മുരളീധരന്‍പിള്ള, മുരളി, ടി കെ സദാശിവന്‍, എം എ ലത്തീഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it