ernakulam local

മദ്യശാലയിലെ മാലിന്യം റോഡിലേക്ക് തള്ളുന്നതായി നാട്ടുകാര്‍

പെരുമ്പാവൂര്‍: കോടനാട് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന       ഡ്യൂലാ ന്റ് ബാറില്‍ നിന്നുള്ള മാലിന്യം റോഡിലേക്ക് തള്ളുന്നതായി പ്രദേശവാസികളുടെ ആക്ഷേപം. മഴക്കാലമായതോടെ  പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്.
കക്കൂസ് മാലിന്യം ഉള്‍പ്പെടെ    മഴവെള്ളത്തോടോപ്പം റോഡില്‍ തള്ളുന്നുവെന്നും പരാതികളുണ്ട്. കാലങ്ങളായി  മദ്യശാലയുമായി ബന്ധപ്പെട്ട് മാലിന്യപ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തില്‍ ഇതിനൊരു പരിഹാരം ആവശ്യപ്പെട്ട്  പരാതികള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഉടമകള്‍ നിഷേധാത്മക നിലപടാണ് കൈക്കൊള്ളുന്നത്. കഴിഞ്ഞ ദിവസം സെപ്റ്റിക് ടാങ്ക് മാലിന്യം വെള്ളമൊഴുകുന്ന  കനാലില്‍ തള്ളിയതിനു തൊട്ടുപിന്നാലെയാണ് റോഡിലേയ്ക്ക് മാലിന്യം ഒഴുക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നത്.
ബാറിനരികില്‍ മാലിന്യം റോഡിലേക്ക് ഒഴുക്കി കളയാന്‍ സ്ഥാപിച്ച കുഴി കഴിഞ്ഞ ദിവസം  നാട്ടുകാര്‍  കണ്ടെത്തുകയുണ്ടായി.  ഇതേ തുടര്‍ന്ന് നാട്ടുകാര്‍ തടിച്ച് കൂടുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.   വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും മുന്‍പേ ഇതിനൊരു പരിഹാരം വേണമെന്നാണ് നാട്ടുകാരുട ആവശ്യം.
Next Story

RELATED STORIES

Share it