malappuram local

മദ്യശാലകള്‍ക്ക് എന്‍ഒസി; ഓര്‍ഡിനന്‍സ് പിന്‍വലിക്കണം



മലപ്പുറം: മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ലെന്ന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് മലപ്പുറം നഗരസഭ അടിയന്തിര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുപ്രിം കോടതി വിധിയിലൂടെ പൂട്ടിയ സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും തുറക്കുവാന്‍ വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഇത്തരവ് റദ്ദാക്കിയത്. എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയ മദ്യ മുതലാളിമാരെ സഹായിക്കാന്‍ വേണ്ടിയാണ് തിടുക്കത്തില്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചത്. അധികാര വികേന്ദ്രീകരണം എന്ന് പാടി നടക്കുന്നവര്‍ തന്നെ പഞ്ചായത്ത് നഗരസഭകളുടെ അധികാരങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. മുസ്‌ലിംലീഗ് നഗരസഭ പാര്‍ട്ടി ലീഡര്‍ ഹാരിസ് ആമിയന്‍ അവതരിപ്പിച്ച പ്രമേയം സ്ഥിരം സമതി അധ്യക്ഷന്‍ പരി മജീദ് പിന്താങ്ങി. എന്നാല്‍ പ്രതിപക്ഷം പ്രമേയത്തെ എതിര്‍ത്തു.  ഏഴാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുണ്ടുപറമ്പ് സ്‌കൂള്‍കാട്ടുങ്ങല്‍ പള്ളിയാളി റോഡ് സൈഡ് ഭിത്തി കെട്ടുന്നതിന് 4.95 ലക്ഷത്തിന്റെ ഭരണാനുമതിയായി. നഗരസഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ നല്‍കിയ 34 രോഗികള്‍ക്ക് 2500 രൂപ വീതം ചികിത്സാ ധനസഹായവും അനുവദിച്ചു. പുതിയ തെരുവു  വിളക്ക് സ്ഥാപിക്കാന്‍ ടെണ്ടര്‍ എടുത്ത കരാറുകാര്‍ ലൈറ്റ് എത്തിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ടെണ്ടര്‍ പിന്‍വലിക്കാനും കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it