Kollam Local

മദ്യവില്‍പ്പനശാലയ്‌ക്കെതിരേ സമരം ചെയ്തവര്‍ക്ക് നേരെ ആക്രമണം



പത്തനാപുരം : മദ്യവില്‍പ്പന ശാലക്കെതിരേ സമരം നടത്തിവന്ന രണ്ട് കുടുംബങ്ങള്‍ക്ക് നേരെ ആക്രമണം. അര്‍ബുദബാധയില്‍ ചികില്‍സയിലിരിക്കുന്ന കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു . കല്ലേറില്‍ രണ്ട് വീടുകളുടെ ജനല്‍ച്ചില്ലുകളും തകരുകയും ചെയ്തു. തലവൂര്‍ പഞ്ചായത്തിലെ മഞ്ഞക്കാല ചെമ്പണയിലാണ് സംഭവം. ചെമ്പണ ചരുവ് പുരയിടത്തില്‍ ലിജി (29), മകന്‍ ആല്‍വിന്‍ (നാല്), നിധീഷ് ഭവനില്‍ ശ്യാമള (52),  ഇവരുടെ മകന്‍ നിധീഷ് ചന്ദ്രന്‍ (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഇവരെ മര്‍ദ്ദിച്ചത് . ആല്‍വില്‍ അര്‍ബുദത്തിന് ചികില്‍സയിലിരിക്കുന്ന കുട്ടിയാണ് . കല്ലേറില്‍ ജനല്‍ചില്ലുകള്‍ പതിച്ചാണ് ആല്‍വിന് പരിക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബിവറേജസ് ഔട്ട് ലറ്റിനായി വീട് നല്‍കിയ സമീപവാസി കൂടിയായ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. സമരസമിതിയുടെ പരാതിയില്‍ കുന്നിക്കോട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it