thrissur local

മദ്യവില്‍പന വ്യാപകമാക്കുന്ന സമീപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന്



ഗുരുവായൂര്‍: മദ്യവര്‍ജനമെന്ന നയം പറഞ്ഞ് മദ്യവില്‍പ്പന വ്യാപകമാക്കുന്ന തെറ്റായ സമീപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് മുന്‍ കെപിസി സിപ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ തൈക്കാട് ആരംഭിച്ച ബിവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ ഏഴാം ദിവസ സമരപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന നന്മയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ യുഡിഎഫിന്റെ മദ്യനയം അംഗീകരിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. ജനങ്ങള്‍ക്കു വേണ്ടാത്ത മദ്യം ജനങ്ങളില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ജനങ്ങളെ മദ്യം കുടിപ്പിക്കണമെന്ന വാശിയാണ് സര്‍ക്കാരിനെന്നും സുധീരന്‍ ആരോപിച്ചു. സമരത്തോടനുബന്ധിച്ച് കെ എസ്‌യു പ്രവര്‍ത്തകര്‍ ചൊവ്വല്ലൂര്‍പ്പടിയില്‍ നിന്ന് ആരംഭിച്ച പ്രകടനം ഔട്ട്‌ലെറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it