kozhikode local

മദ്യവില്‍പന നടത്തിയയാള്‍ പിടിയില്‍

കോഴിക്കോട്: അനധികൃത മദ്യവില്‍പന നടത്തിയയാളെ എക്‌സൈസ് വകുപ്പ് പിടികൂടി. അഗസ്ത്യമുഴി റോസ് തിയ്യറ്ററിന് സമീപം തടപ്പറമ്പില്‍ സുരേഷ്ബാബുവിനെയാണ് എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. കോഴിക്കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി മുരളീധരനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏഴ് കുപ്പി മാഹിമദ്യവും മദ്യം കടത്താന്‍ ഉപയോഗിച്ച ആക്ടീവ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. സ്ഥിരം മദ്യക്കച്ചവടക്കാരനായ സുരേഷ്ബാബു ആറു മാസം മുമ്പ് കുന്ദമംഗലം എക്‌സൈസ് റേ—ഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിലുള്‍പ്പെട്ട് ജയിലിലായിരുന്നു.
ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ തുടര്‍ന്നും മദ്യവില്‍പ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് ദിവസങ്ങളോളമായി ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി അബ്ദുള്‍ ഇലാഹ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ ഗംഗാധരന്‍, എന്‍ സുജിത്ത്, ടി സനു എന്നിവരും എക്‌സൈസ് ഇന്‍സ്‌പെക്ടറോടൊപ്പം സംഘത്തില്‍ ഉണ്ടായിരുന്നു. സുരേഷ് ബാബുവിനെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it