Flash News

മദ്യവര്‍ജന സമിതിയുടെ ലഹരി വിരുദ്ധ പുരസ്‌കാരം തേജസ് ലേഖകന്‍ എം എം അന്‍സാറിന്

മദ്യവര്‍ജന സമിതിയുടെ ലഹരി വിരുദ്ധ പുരസ്‌കാരം തേജസ് ലേഖകന്‍ എം എം അന്‍സാറിന്
X
തിരുവനന്തപുരം: മദ്യവര്‍ജന സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നല്‍കുന്ന ലഹരി വിരുദ്ധ പുരസ്‌കാരം തേജസ് ദിനപത്രം കഴക്കൂട്ടം ലേഖകന്‍ എം എം അന്‍സറിന് ലഭിച്ചു. 31ന് രാവിലെ 10ന് തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കുന്ന രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കും.



ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. പ്രദീപ് ചിറയ്ക്കല്‍ (മാതൃഭൂമി), കിഷോര്‍ (ജനം ചാനല്‍), മുഹമ്മദ് അസ്്‌ലം (മീഡിയ വണ്‍) എന്നിവരും മാധ്യമ പുരസ്‌കാരം പങ്കിടും. മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ വിദ്യാലയങ്ങള്‍, പാരലല്‍ കോളേജ്, സംഘടനകള്‍, വ്യക്തികള്‍, അധ്യാപകര്‍ എന്നിവര്‍ക്കും പുരസ്‌കാരം നല്‍കുന്നുണ്ട്. സമ്മേളനം ഡപ്യൂട്ടി സ്പീക്കര്‍ വി ശശി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എം റസീഫ് അധ്യക്ഷത വഹിക്കും. കെ മുരളീധരന്‍ എംഎല്‍എ,  മേയര്‍ പി കെ പ്രശാന്ത്, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, സിനിമാതാരം പ്രേംകുമാര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റസല്‍ സബര്‍മതി, സംസ്ഥാന പ്രസിഡന്റ് എം റസീഫ്, ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ നായര്‍, ഗീതം മാധവന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it