മദ്യരഹിത ജീവിതശൈലി ലക്ഷ്യം വയ്ക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: മദ്യനയം നടപ്പാക്കുന്നതില്‍ എന്തു വ്യത്യാസം വന്നാലും പുതിയ സര്‍ക്കാര്‍ മദ്യ ഉപയോഗം ക്രമാനുഗതമായി കുറയ്ക്കുന്നതിനും സമ്പൂര്‍ണ മദ്യരഹിത ജീവിതശൈലി കേരളത്തില്‍ നടപ്പില്‍ വരുത്തുന്നതിനും ലക്ഷ്യം വയ്ക്കുന്നതായിരിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
മാലിന്യ നിര്‍മാര്‍ജനം, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഉചിതമായ വിലനിര്‍ണയം, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ, സമാധാനപരമായ സാമൂഹിക അന്തരീക്ഷം എന്നിവ മുഖ്യ പരിഗണനകളായിരിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
Next Story

RELATED STORIES

Share it