Flash News

മദ്യപിച്ച് വാഹനമോടിച്ച ഐജിക്കെതിരേ നടപടിക്ക് ശുപാര്‍ശ



തിരുവനന്തപുരം: മദ്യപിച്ച് പോലിസ് വാഹനത്തില്‍ അപകടകരമായ വിധത്തില്‍ യാത്രചെയ്ത ക്രൈംബ്രാഞ്ച് ഐജി ഐ ജെ ജയരാജനെതിരേ നടപടിയെടുക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്തുനല്‍കി. മദ്യലഹരിയില്‍ പോലിസ് വാഹനത്തില്‍ കറങ്ങിയ ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലില്‍ കഴിഞ്ഞദിവസം പോലിസ് പിടികൂടിയിരുന്നു. വൈദ്യപരിശോധന നടത്തിയ പോലിസ്, ക്രൈംബ്രാഞ്ച് ഐജിയെ ഒഴിവാക്കി ഡ്രൈവര്‍ സന്തോഷിനെതിരേ മാത്രമാണ് കേസെടുത്തത്. പോലിസ് വാഹനം നിയന്ത്രണമില്ലാതെ പായുന്നതായുള്ള വിവരം അഞ്ചല്‍ സ്‌റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് പരിശോധന നടത്തിയത്. സ്റ്റേഷന് സമീപത്തെ റോഡില്‍വച്ചു പിടികൂടുമ്പോള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഇരുവരും. വിവരം ഉടനെ ഡിജിപിയെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം വൈദ്യപരിശോധന നടത്തി കേസെടുക്കുകയായിരുന്നു. ഔദേ്യാഗിക വാഹനം ദുരുപയോഗം ചെയ്തതിനും കൃത്യ നിര്‍വഹണത്തിനിടെ മദ്യപിച്ചതിനും അച്ചടക്കനടപടി ഉണ്ടാവുമെന്നും ഐജി മനോജ് എബ്രഹാം വ്യക്തമാക്കി.
Next Story

RELATED STORIES

Share it