Ernakulam

മദ്യപിച്ച് വാഹനമോടിച്ചു; 24 ബസ് ജീവനക്കാര്‍ കുടുങ്ങി

മദ്യപിച്ച് വാഹനമോടിച്ചു; 24  ബസ് ജീവനക്കാര്‍ കുടുങ്ങി
X


കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച് സ്വകാര്യ ബസുകള്‍ ഓടിച്ച െ്രെഡവര്‍മാരടക്കം 24 സ്വകാര്യ ബസ് ജീവനക്കാര്‍ ഷാഡോ പോലീസിന്റെ പരിശോധനയില്‍ കുടുങ്ങി. സ്വകാര്യ ബസ് ജീവനക്കാര്‍ മദ്യപിച്ച് ജോലി ചെയ്യുന്നതുമൂലം യാത്രക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം പി ദിനേശിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ െ്രെകംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍  എം രമേശ്കുമാറിന്റെ നേത്രത്വത്തില്‍ രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തില്‍ ഞായറാഴ്ചകളില്‍ സ്വകാര്യ ബസ് ജീവനക്കാര്‍  ട്രിപ്പ് മുടക്കി മദ്യപിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ  ആറു മുതല്‍  കൊച്ചിയിലെ പ്രധാന ജംഗ്ഷനുകളില്‍ ഷാഡോ സബ്ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസിന്റ നേതൃത്വത്തില്‍ ഷാഡോ പോലീസ് മൂന്ന് ടീമുകളായി തിരിഞ്ഞ് പരിശോധന നടത്തുകയും പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച ഏഴ് ഡ്രൈവര്‍മാരെയും പതിനേഴ് ബസ് ജീവനക്കാരെയും പിടികൂടി. പിടികൂടിയവരെ വാഹനങ്ങള്‍ സഹിതം എറണാകുളം ടൗണ്‍ സൗത്ത് , കളമശ്ശേരി, എറണാകുളം സെന്‍ട്രല്‍, ട്രാഫിക്ക് വെസ്റ്റ്  എന്നീ സ്‌റ്റേഷനുകളില്‍ ഏല്‍പ്പിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിമോന്‍, സാനു, സനോജ്, ഷാജിമോന്‍, സാനുമോന്‍, വിശാല്‍, ഷാജി, രഞ്ജിത്്, ഷൈമോന്‍, അനിന്‍, സുനിന്‍, ശ്യാം, യൂസഫ്, രാഹുല്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് സ്വകാര്യ ബസുകളിലും സ്‌കൂള്‍ ബസുകളിലും വരും ദിവസങ്ങളിലും മിന്നല്‍ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി എച്ച് യതീഷ്ചന്ദ്ര പറഞ്ഞു.

[related]
Next Story

RELATED STORIES

Share it