Pathanamthitta local

മദ്യപിച്ച് വാഹനമോടിക്കല്‍; ജില്ലയില്‍ മൂന്നര മാസത്തിനിടെ 1,556 കേസുകള്‍

പത്തനംതിട്ട: കഴിഞ്ഞ മുന്നര മാസത്തിന് ജില്ലയില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് 1,556 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലിസ്. ഇക്കാലയളവില്‍ അബ്കാരി നിയമപ്രകാരം 10 കേസുകളും എന്‍ഡിപിഎസ് നിയമപ്രകാരം ആറു കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 333 കേസും കോട്പ നിയമപ്രകാരം 52 കേസുകളും കോട്പ പെറ്റി ആയി 1410 കേസുകളും സെക്ഷന്‍ 118 എ പ്രകാരം 1421 കേസുകളും എടുത്തു.
ജില്ലാതല വ്യാജമദ്യനിയന്ത്രണ സമിതിയെ അറിയിച്ചതാണ് ഈക്കാര്യം. ആഗസ്ത് 31ന് തിരുവല്ല റേഞ്ചില്‍ വ്യാജമദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന 315 ലിറ്റര്‍ കളര്‍ ചേര്‍ത്ത സ്പിരിറ്റും സപ്തംബര്‍ 13ന് പത്തനംതിട്ട റേഞ്ചില്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന നാലര ലിറ്റര്‍ വ്യാജമദ്യവും പിടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഗഞ്ചാവ്, മയക്കുമരുന്ന് വില്‍പ്പന നടത്തിയ 16 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 3.121 കിഗ്രാം ഗഞ്ചാവ്, 1250 ആംപ്യൂള്‍ എന്നിവ കണ്ടെടുത്തു.
ജില്ലയിലെ 10 എക്‌സൈസ് റേഞ്ചുകളുടെ പരിധികളിലായി 2482 റെയ്ഡുകള്‍ നടത്തി. 278 അബ്കാരി കേസുകളിലും 16 എന്‍ഡിപിഎസ് കേസിലുമായി 306 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 268 പ്രതികളെ അറസ്റ്റ് ചെയ്തു. 315 ലിറ്റര്‍ സ്പിരിറ്റ്, 28.9 ലിറ്റര്‍ ചാരായം, 439.060 ലിറ്റര്‍ വിദേശമദ്യം, 45.1 ലിറ്റര്‍ ബിയര്‍, 668 ലിറ്റര്‍ കള്ള്, 5329 ലിറ്റര്‍ കോട, 8.9 ലിറ്റര്‍ വ്യാജമദ്യം, 670.745 ലിറ്റര്‍ അരിഷ്ടം, 3.121 കിഗ്രാം ഗഞ്ചാവ്, 1250 ആംപ്യൂള്‍ എന്നിവ പിടിച്ചെടുത്തു. 5925 വാഹനങ്ങള്‍ പരിശോധിക്കുകയും 12 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വിദേശമദ്യശാലകളില്‍ 22ഉം ബിയര്‍-വൈന്‍ പാര്‍ലറുകളില്‍ 53ഉം കള്ളുഷാപ്പുകളില്‍ 1271ഉം പരിശോധനകള്‍ നടത്തി. കോട്പ നിയമപ്രകാരം 261 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 52,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
യോഗത്തില്‍ എഡിഎം എം സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു ജില്ലയിലെത്തുന്ന വാഹനങ്ങളില്‍ പരിശോധന ശക്തമാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ മനോഹരന്‍ യോഗത്തില്‍ അറിയിച്ചു. അസി.എക്‌സൈസ് കമ്മീഷണര്‍ മുരളീധരന്‍ നായര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം എ നസീര്‍, അംഗങ്ങളായ പി കെ ഗോപി, കുഞ്ഞന്നാമ്മ കുഞ്ഞ്, ഫാ.ഗീവര്‍ഗീസ് ബ്ലാഹേത്ത്, വാളകം ജോണ്‍, പി വി ഏബ്രഹാം, പി എസ് ശശി, അബ്ദുല്‍കലാം ആസാദ്, ബേബികുട്ടി ഡാനിയേല്‍, ആനി ജേക്കബ് പങ്കെടുത്തു.
Next Story

RELATED STORIES

Share it