Second edit

മദ്യപാനം, പുകവലി

അമിത മദ്യപാനത്തിന്റെ പേരില്‍ വലിയ മാനഹാനി നേരിടുന്നത് മലയാളിസമൂഹമാണെങ്കിലും രാജ്യത്ത് മദ്യപാനത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് ഛത്തീസ്ഗഡ് സംസ്ഥാനമാണെന്ന് 2014ലെ ദേശീയ സാംപിള്‍ സര്‍വേ പറയുന്നു.
21 പ്രമുഖ സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടാണ് ദേശീയ സാംപിള്‍ സര്‍വേ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ ഉപഭോഗസംബന്ധമായ കാര്യങ്ങളില്‍ ഏറ്റവും സമഗ്രവും വിശദവുമായ വിവരങ്ങളാണ് ദേശീയ സാംപിള്‍ സര്‍വേക്കു വേണ്ടി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ശേഖരിക്കുന്നത്. സര്‍വേ ചൂണ്ടിക്കാണിക്കുന്നത് ഛത്തീസ്ഗഡിലെ മൂന്നിലൊന്ന് പുരുഷന്മാരും മദ്യപന്മാരാണെന്നാണ്. രാജ്യത്ത് മദ്യോപഭോഗത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ട്രയിലെ ജനങ്ങളാണ്. വെറും 2.7 ശതമാനം പുരുഷന്മാര്‍ മാത്രമാണ് അവിടെ മദ്യം ഉപയോഗിക്കുന്നത്.
മദ്യവും സിഗരറ്റും ഒന്നിച്ചുപോവുന്ന കാര്യങ്ങളാണെങ്കിലും പുകവലിയില്‍ മുമ്പില്‍ നില്‍ക്കുന്നത് പശ്ചിമ ബംഗാളുകാരാണ്. അവിടെ 25 ശതമാനം പുരുഷന്മാരും പുകവലിക്കാരാണ്. പുകവലിയുടെ കാര്യത്തിലും ഏറ്റവും പിന്നില്‍ മഹാരാഷ്ട്രക്കാര്‍ തന്നെ. രണ്ടുശതമാനം പുരുഷന്മാര്‍ മാത്രമാണ് അവിടെ പുകവലിക്കുന്നത്.
സര്‍വേ പറയുന്നത്, രാജ്യത്ത് മൊത്തം പുരുഷന്മാരില്‍ 10 ശതമാനം പേര്‍ മദ്യപിക്കുമ്പോള്‍ 11.4 ശതമാനം പേര്‍ പുകവലിക്കുന്നുണ്ടെന്നാണ്.
Next Story

RELATED STORIES

Share it