kozhikode local

'മദ്യനയത്തിന്റെ പേരില്‍ സിപിഎം നടത്തിയത് 100 കോടിയുടെ അഴിമതി'



പേരാമ്പ്ര: മദ്യനയത്തിന്റെ പേരില്‍ സിപിഎം നടത്തിയത് 100 കോടിയുടെ അഴിമതിയാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍. കേരളത്തെ മദ്യത്തില്‍ മുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികലമായ മദ്യനയത്തിനെതിരേയും അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി പേരാമ്പ്രയില്‍ സംഘടിപ്പിച്ച ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവിമുക്ത കേരളത്തിനായി വോട്ടുചോദിച്ച് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കള്ളവോട്ടു ചെയ്യാന്‍ വരെ മദ്യമുതലാളിമാര്‍ സഹായം നല്‍കിയത്. ഇപ്പോഴത്തെ മദ്യനയത്തിനുവേണ്ടിയാണ്. ദേശീയപാതയോരത്തെ മദ്യഷോപ്പുകള്‍ മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. റോഡുകളുടെ പേരുമാറ്റി ജനങ്ങളെയും കോടതികളെയും വഞ്ചിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. പൂട്ടിയ ബാറുകള്‍ ഓരോന്നായി തുറന്ന് കേരളത്തിലെ സ്ത്രീകളെയും കുട്ടികളെയും ദുരിതത്തിലേക്ക് തള്ളിവിടുന്ന സര്‍ക്കാരിനെതിരേ ശക്തമായ സമരവുമായി യുഡിഎഫ് മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ എസ്‌കെ അസ്സയിനാര്‍, കെ ബാലനാരായണന്‍, സത്യന്‍ കടിയങ്ങാട്,രാജന്‍ മരുതേരി, എന്‍കെ വല്‍സന്‍,  ആവള ഹമീദ്, ഇ അശോകന്‍, പി വാസു, കെകെ വിനോദന്‍, ഇവി രാമചന്ദ്രന്‍, കെപി വേണുഗോപാല്‍, പിജെ തോമസ്, കിഴിഞ്ഞാണ്യം കുഞ്ഞിരാമന്‍, മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, കെ സജീവന്‍, പുതുക്കുടി അബ്ദുറഹിമാന്‍, ടി  കെ ഇബ്രാഹിം, ഭാസ്—കരന്‍ കൊഴുക്കല്ലൂര്‍, എന്‍ പി വിജയന്‍, ഇ സി രാമചന്ദ്രന്‍, ഇ പി മുഹമ്മദ്, ഷാജു പൊന്‍പറ സംസാരിച്ചു.
Next Story

RELATED STORIES

Share it