Flash News

മദ്യനയം : സര്‍ക്കാരിന്റേത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം



കോഴിക്കോട്: മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയുന്ന പുതിയ ഓര്‍ഡിനന്‍സ് ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളോട് നടത്തുന്ന യുദ്ധപ്രഖ്യാപനമാണെന്ന് ജമാഅത്തെ ഇസ്്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.  നീണ്ടകാലത്തെ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഈ അധികാരം പുനസ്ഥാപിച്ച കഴിഞ്ഞ സര്‍ക്കാരിന്റെ നടപടിയെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്തതാണ്. ജനാധിപത്യ സര്‍ക്കാരാണെങ്കില്‍ ഓര്‍ഡിനന്‍സ് പിന്‍വലിച്ച് ജനങ്ങളോടൊപ്പം നില്‍ക്കാന്‍ സന്നദ്ധമാവണം.  ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് കടുത്ത ജനദ്രോഹമാണ്. ജനങ്ങളോടല്ല, മദ്യരാജാക്കന്‍മാരോടും അബ്കാരി മുതലാളിമാരോടുമാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് പുതിയ മദ്യനയത്തിലൂടെ വ്യക്തമായിരിക്കുകയാണെന്നും അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി. മദ്യനയത്തിനെതിരേ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it