മദ്യനയം ഫലപ്രദമാവും: ഡെറിക് റുഥര്‍ഫോര്‍ഡ്

തിരുവനന്തപുരം: ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിനാല്‍ കേരളസര്‍ക്കാരിന്റെ മദ്യനയം ഫലപ്രദമാവുമെന്ന് ആഗോള മദ്യനയ വിദഗ്ധന്‍ ഡെറിക് റുഥര്‍ഫോര്‍ഡ്.
സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ സുബോധം ഐകോണ്‍ 2016 അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കവേ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുമാത്രമേ സമ്പൂര്‍ണ മദ്യനിരോധനം സാധ്യമാവൂ.
മദ്യ വ്യവസായികള്‍ക്കു മാത്രമല്ല മദ്യ ഉപഭോക്താക്കളായ സാധാരണക്കാര്‍ക്കുപോലും എതിര്‍പ്പുണ്ടായേക്കാവുന്ന നീക്കമാണ് മദ്യവര്‍ജനം. ഇതു മനസ്സിലാക്കി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയാണ് ഇപ്പോഴത്തെ മദ്യനയം വിഭാവനം ചെയ്യുന്നത്. ഭാവിയില്‍ ഉണ്ടായേക്കാവുന്ന തടസ്സങ്ങളെക്കൂടി കണക്കിലെടുത്തുള്ള യാഥാര്‍ഥ്യബോധത്തോടെയുള്ള പ്രവര്‍ത്തനശൈലിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it