Flash News

മദ്യനയം: തൊഴില്‍നഷ്ടപ്പെട്ടവരുടെ പുനരധിവാസം നടപ്പാക്കണം



കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ പുനരധിവാസം രണ്ടു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നു ഹൈക്കോടതി. 2014- 15ലെ മദ്യനയത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ വില്‍പന നടത്തുന്ന മദ്യത്തിന് അഞ്ചു ശതമാനം സെസ് ഏര്‍പ്പെടുത്തിയിരുന്നു. ഈ തുക തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി വിനയോഗിക്കുമെന്ന് 2014 ആഗസ്ത് 22നു സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുവഴി 820 കോടി രൂപ സര്‍ക്കാരിനു ലഭിച്ചെങ്കിലും തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി കുഞ്ഞുമോന്‍ സമര്‍പ്പിച്ച ഹരജിയിലാണു കോടതി നിര്‍ദേശം. ഹരജി വീണ്ടും ജനുവരി അഞ്ചിനു പരിഗണിക്കും.
Next Story

RELATED STORIES

Share it