palakkad local

മദ്യനയം ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി

പാലക്കാട്: പിണറായി സര്‍ക്കാരിന്റെ മദ്യനയം കേരള ജനതയെ ദുരിതത്തിലാക്കുമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് ഇടത് സര്‍ക്കാരിന്റെ നയമെന്ന് പറയുകയും നാട് മുഴുവന്‍ മദ്യഷാപ്പുകളും ബാറുകളും കള്ളുഷാപ്പുകളും തുറക്കാന്‍ അവസരമൊരുക്കിക്കൊടുക്കുന്ന സര്‍ക്കാര്‍ നുള്ളിക്കൊടുത്ത് താരാട്ട് പാടുന്ന ബോധവല്‍ക്കരണ പരിപാടിയുടെ മറവില്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്.
മദ്യലോബികള്‍ക്ക് അടിമപ്പെട്ട് സുപ്രീംകോടതിയില്‍ തെ റ്റായ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ ഇതിന്റെ പാപഭാരം അനുഭവിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തി ല്‍ നിയമവകുപ്പു മന്ത്രി എ കെ ബാലന്റെ നിലപാട് ജനങ്ങളെ പൊട്ടന്മാരാക്കുകയാണ്. നന്മ കാംക്ഷിക്കുന്ന മുഴുവന്‍ ആളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടിക്ക് രൂപം നല്‍കുന്നതിനും യോഗം തീരുമാനിച്ചു. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയര്‍മാന്‍ എ കെ സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ റയ്മണ്ട് ആന്റണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം എസ് അബ്ദുല്‍ ഗുദ്ദൂസ് വടക്കഞ്ചേരി, പി എസ് നാരായണന്‍ കണ്ണമ്പ്ര, കെ. അബൂബക്കര്‍, വിളയോടി വേണുഗോപാല്‍, വള്ളത്തോള്‍ മുരളീധരന്‍, കെ എ കമറുദ്ദീന്‍, കെ എ രഘുനാഥ്, എസ് കുമാരന്‍ ചിറക്കാട്, പാണ്ടിയോട് പ്രഭാകരന്‍, കെ എ സുലൈമാന്‍, സനോജ് കൊടുവായൂര്‍, സന്തോഷ് മലമ്പുഴ, എ. ജബ്ബാറലി, കെ ചാമുണ്ണി മാങ്കുറുശ്ശി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it