മദ്യനയം കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം: സുധീരന്
BY Sumeera SMR20 April 2016 3:30 AM GMT
Sumeera SMR20 April 2016 3:30 AM GMT
കൊച്ചി: പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്കുമ്പോള് എല്ലാ നടപടിക്രമങ്ങളും പരിശോധിക്കണമെന്നും യുഡിഎഫിന്റെ മദ്യനയം കുറ്റമറ്റ രീതിയില്‍ നടപ്പാക്കണമെന്നും കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് അഭിപ്രായപ്പെട്ടു. മദ്യനയത്തിന്റെ ഭാഗമായാണ് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്കുമ്പോള് എല്ലാവശവും പരിശോധിക്കണമെന്നും സുധീരന് പറഞ്ഞു. പരസ്യമായി അതൃപ്തി രേഖപ്പെടുത്താന്‍ തയ്യാറായില്ലെങ്കിലും പുതിയ ബാറുകള്‍ അനുവദിച്ചതിലെ അതൃപ്തി അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ഏതു സാഹചര്യത്തിലാണ് ഇപ്പോള്‍ ലൈസന്‍സ് നല്‍കിയതെന്ന് അറിയില്ല. അതിന്റെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ലെന്നും സുധീരന് പറഞ്ഞു. അതേസമയം പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയത് മദ്യനയത്തിന് എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു ഇരു നേതാക്കളും.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT