kozhikode local

മദ്യനയം : എല്‍ഡിഎഫ് പ്രചാരണം വാസ്തവവിരുദ്ധം -യുഡിഎഫ്‌



കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ അബ്്കാരി നിയമം സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നതിനെ ഉപകരിക്കൂ എന്നും, യുഡിഎഫ് സര്‍ക്കാര്‍ മദ്യം നിരോധിച്ചതുകൊണ്ടാണ് ലഹരി വസ്തുക്കളുടെ ഉപഭോഗം വര്‍ധിച്ചതെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണം വാസ്തവവിരുദ്ധമാണെന്നും ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രസ്താവിച്ചു. സംസ്ഥാന യുഡിഎഫ് കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് 15ന് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ നടത്തുന്ന ജനസദസ്സുകള്‍ വിജയിപ്പിക്കാനും അബ്കാരി നിയമം നിലവില്‍ വരുന്ന ജൂലൈ ഒന്നിന് ജില്ലാ കലക്ടറേറ്റിലേക്ക് നടത്തുന്ന കുടുംബരക്ഷാ മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലയില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന ഡങ്കിപ്പനി ബാധിതരെ കിടത്തി ചികില്‍സിക്കാന്‍ മെഡിക്കല്‍ കോളജില്‍ ഉണ്ടായിരുന്ന സൗകര്യം പരിമിതപ്പെടുത്തിയത് പുനസ്ഥാപിക്കാനും ബിജെപിയും സിപിഎമ്മും നടത്തുന്ന അക്രമരാഷ്ട്രീയം അവസാനിപ്പിച്ച് ആയുധം താഴെവച്ച് സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. എം കെ രാഘവന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, ജെഡിയു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, സിഎംപി സെക്രട്ടേറിയറ്റ് അംഗം കെ കെ ചന്ദ്രഹാസന്‍, കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ സെക്രട്ടറി സി വീരാന്‍കുട്ടി, മുന്‍ മന്ത്രി എം ടി പത്മ, കെപിസിസി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, മുന്‍ ഡിസിസി പ്രസിഡന്റ് കെ സി അബു, മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എന്‍ സി അബൂബക്കര്‍, വി കുഞ്ഞാലി സംസാരിച്ചു.
Next Story

RELATED STORIES

Share it