മദ്യനയം അട്ടിമറിക്കാന്‍ ചിലര്‍ കുല്‍സിത ശ്രമങ്ങള്‍ നടത്തുന്നു: കെ ബാബു

തിരുവനന്തപുരം: മദ്യനയം അട്ടിമറിക്കാനും തിരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിനെ ദുഷ്‌കീര്‍ത്തിപ്പെടുത്താനും ചില കേ ന്ദ്രങ്ങള്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങള്‍ പരാജയപ്പെടുത്തണമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു.
ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും പോലിസ്, എക്‌സൈസ് വിഭാഗങ്ങളും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശിച്ച് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കത്തുനല്‍കി.
ആഭ്യന്തര സെക്രട്ടറി, നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി, എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് മന്ത്രി കെ ബാബു കത്തു നല്‍കിയത്.
Next Story

RELATED STORIES

Share it