Flash News

മദ്യത്തിന് സ്ത്രീകളുടെ പേര് നല്‍കണമെന്ന പ്രസ്താവന : മന്ത്രി മാപ്പ് പറഞ്ഞു



മുംബൈ: മദ്യവില്‍പന വര്‍ധിപ്പിക്കുന്നതിനായി മദ്യത്തിന് സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയെന്ന പരാമര്‍ശത്തില്‍ മഹാരാഷ്ട്ര  ജലവിഭവമന്ത്രി ഗിരീഷ് മഹാജന്‍ മാപ്പ് പറഞ്ഞു. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മഹാജന്‍ മാപ്പ് പറഞ്ഞത്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചസാര ഫാക്ടറി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. മന്ത്രിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണെന്ന് ശിവസേനാ മുഖപത്രമായ സാമ്‌നയിലൂടെ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it