മദ്യം മറിച്ചുവിറ്റ് തട്ടിപ്പ്: പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സിഇഒ അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ മദ്യം മറിച്ചുവിറ്റ് കോടികളുടെ നികുതി അടയ്ക്കാതെ തട്ടിപ്പു നടത്തിയ കേസില്‍ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് സിഇഒ ആര്‍ സുന്ദരവാസനെ ജൂണ്‍ 14 വരെ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) റിമാന്‍ഡ് ചെയ്തു. കസ്റ്റംസ് പ്രിവന്റീവ് യൂനിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2017 സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
Next Story

RELATED STORIES

Share it