Flash News

മദീന അല്‍ഖസീം അതിവേഗ പാതയില്‍ അഞ്ചു ബസ്സുകള്‍ കൂട്ടിയിടിച്ചു ആറു തീര്‍ത്ഥാടകര്‍ മരിച്ചു

മദീന അല്‍ഖസീം അതിവേഗ പാതയില്‍ അഞ്ചു ബസ്സുകള്‍ കൂട്ടിയിടിച്ചു ആറു തീര്‍ത്ഥാടകര്‍ മരിച്ചു
X



റിയാദ് : മദീന അല്‍ഖസീം എക്‌സ്പ്രസ് പാതയില്‍ ഒരേ ദിശയില്‍ വന്ന അഞ്ചു ബസുകള്‍ കൂട്ടിയിടിച്ചു ആറു തീര്‍ത്ഥാടകര്‍ മരിച്ചു. അപകടത്തില്‍ 50ഓളം ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ജബല്‍ അല്‍ ഉവൈലിനു സമീപം ഇന്നലെ വൈകീട്ടോടെയായിരുന്നു അപകടം. ഉംറക്ക് ശേഷം മദീന സന്ദര്‍ശനം കഴിഞ്ഞു തിരിച്ചു വരുന്ന ബസ്സുകളാണ് അപകടത്തില്‍ പെട്ടത്. വൈകിട്ട് പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നതായി റിപോര്‍ട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടങ്ങളില്‍ പെട്ടവരില്‍ ഏതെല്ലാം രാജ്യക്കാരുണ്ടെന്നു വ്യക്തമായിട്ടില്ല.



Next Story

RELATED STORIES

Share it