മദായയില്‍ പട്ടിണിമൂലം 16 പേര്‍ മരിച്ചു

ദമസ്‌കസ്: സര്‍ക്കാര്‍ സൈന്യം ഉപരോധമേര്‍പ്പെടുത്തിയ സിറിയയിലെ വിമത അധീനമേഖലയായ മദായയില്‍ പട്ടിണിമൂലം 16 പേര്‍ മരിച്ചതായി അന്താരാഷ്ട്ര സന്നദ്ധസംഘടന ഡോക്ടേര്‍സ് വിതൗട്ട് ബോര്‍ഡേഴ്‌സ് അറിയിച്ചു.
അന്താരാഷ്ട്ര സന്നദ്ധസംഘടനകള്‍ സഹായമെത്തിക്കുന്നതിനിടെയാണ് ദിനംപ്രതി മരണസംഖ്യ റിപോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. തീര്‍ത്തും ഒറ്റപ്പെട്ട മേഖലയില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ വിമതസൈന്യങ്ങളുമായി ധാരണയിലെത്തിയ ശേഷം ഈ മാസമാദ്യമാണ് സന്നദ്ധ സംഘടനകള്‍ സഹായവിതരണം ആരംഭിച്ചത്. സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിക്കുന്ന സഹായം ആവശ്യക്കാര്‍ക്ക് തികയുന്നില്ലെന്നാണു വിവരം.
ലബ്‌നാന്‍ അതിര്‍ത്തിക്കടുത്ത പ്രദേശമായ ഇവിടെ ദിനംതോറും മരണസംഖ്യ കൂടിവരുകയാണെന്ന് ഡോക്ടേര്‍സ് വിതൗട്ട് ബോര്‍ഡേഴ്‌സ് പറയുന്നു. 320ഓളം പേര്‍ പോഷകാഹാരക്കുറവു നേരിടുന്നുണ്ട്.
33 പേര്‍ മരണത്തിന്റെ വക്കിലെത്തി നില്‍ക്കുന്നതായും ഇവര്‍ക്ക് ആവശ്യമായ സഹായമെത്തിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it