മദര്‍ തെരേസ അവാര്‍ഡ് പ്രിയങ്ക ചോപ്രയ്ക്ക്

മുംബൈ: സാമൂഹികനീതിക്കുള്ള മദര്‍ തെരേസ അവാര്‍ഡ് നടി പ്രിയങ്ക ചോപ്രയ്ക്ക്. സിറിയയില്‍ അഭയാര്‍ഥി ക്യാംപിലെ കുട്ടികളുമായി സംവദിച്ചതടക്കം സാമൂഹികപ്രശ്‌നങ്ങളില്‍ നല്‍കിയ പിന്തുണയാണ് അവരെ അവാര്‍ഡിന് അര്‍ഹയാക്കിയത്. യൂനിസെഫിന്റെ സൗഹൃദ പ്രതിനിധികൂടിയാണ് പ്രിയങ്ക. പ്രിയങ്കയ്ക്കു വേണ്ടി അമ്മ മധു ചോപ്രയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. കരുണയുള്ള ഒരു കുട്ടിയെ ലഭിച്ചതില്‍ അമ്മ എന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ചെറുപ്പംമുതലേ മദര്‍ തെരേസ അവളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവളെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ട്- മധു പറഞ്ഞു. കിരണ്‍ ബേദി, അന്നാ ഹസാരെ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുധ മൂര്‍ത്തി, മലാല യൂസഫ് സായ് തുടങ്ങിയവര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ മദര്‍ തെരേസ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it