മദന്‍മിത്ര വോട്ടില്ലാത്ത സ്ഥാനാര്‍ഥി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മുന്‍മന്ത്രിയുമായ മദന്‍ മിത്രയ്ക്ക് വോട്ട് ചെയ്യാനാവില്ല. തൃണമൂല്‍ സ്ഥാനാര്‍ഥിയായി അദ്ദേഹം മല്‍സരിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് മിത്ര ഇപ്പോള്‍ ആലാപൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.
വിചാരണത്തടവുകാര്‍ക്ക് വോട്ടുചെയ്യാനുള്ള അവകാശമില്ല. വിചാരണത്തടവുകാര്‍ക്കോ ശിക്ഷിക്കപ്പെട്ടവര്‍ക്കോ വോട്ടവകാശമില്ലെന്നും മദന്‍ മിത്രയ്ക്ക് ഇളവ് അനുവദിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍, ശിക്ഷിക്കപ്പെടുന്നതുവരെ മല്‍സരിക്കാം. പശ്ചിമബംഗാളില്‍ ഇതാദ്യമായാണ് ഉന്നതനായ രാഷ്ട്രീയ നേതാവ് ജയിലില്‍ നിന്ന് ജനവിധി തേടുന്നത്.
2014 ഡിസംബറിലാണ് മുന്‍ഗതാഗത മന്ത്രിയായ മദന്‍ മിത്രയെ സിബിഐ അറസ്റ്റുചെയ്തത്. സ്വന്തം മണ്ഡലമായ കമര്‍ഹതിയില്‍ നിന്നാണ് അദ്ദേഹം വീണ്ടും ജനവിധി തേടുന്നത്. ഇന്നാണ് കമര്‍ഹതിയില്‍ വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനര്‍ജി മിത്രയ്ക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയിരുന്നു. സിപിഎമ്മിന്റെ നോഷ് മുഖര്‍ജിയും ബിജെപിയുടെ ക്രിശാനു മിത്രയുമാണ് മദന്റെ പ്രധാന എതിരാളികള്‍. വോട്ടെടുപ്പ്ദിനം രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിലെ സുപ്രധാന ദിവസമാണെന്നും അതില്‍ ഭാഗമാവാന്‍ സാധിക്കാത്തതില്‍ മിത്രയ്ക്കു ദുഖമുണ്ടെന്നും അദ്ദേഹത്തിന്റെ പേരമകളായ സ്വാതി മിത്ര പറഞ്ഞു.
Next Story

RELATED STORIES

Share it