Flash News

മഥുര സംഘര്‍ഷം; മുഖ്യ സൂത്രധാരനും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടെന്ന് പോലീസ്

മഥുര സംഘര്‍ഷം; മുഖ്യ സൂത്രധാരനും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടെന്ന് പോലീസ്
X
uttar-predesh

മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ കഴിഞ്ഞദിവസം 24 പേരുടെ ജീവനെടെത്തു സംഘര്‍ഷത്തിന്റെ മുഖ്യ സൂത്രധാരന്‍ രാം വൃക്ഷ് യാദവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ്. രാം വൃക്ഷ് യാദവിന്റെ മൃതദേഹം ബന്ധുക്കളും അനുയായികളും തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് ഡിജിപി ജാവേദ് അഹമ്മദാണ് മരണം സ്ഥിരീകരിച്ചത്. സ്വാധീന്‍ ഭാരത് വിധിക് സത്യാഗ്രഹ് എന്ന സംഘടനയുടെ തലവനാണ് രാം വൃക്ഷ് യാദവ്.പരിക്കേറ്റ രണ്ട് പേര്‍കൂടി മരിച്ചതോടെ  മരണസംഖ്യ 27 ആയി.
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കാനെത്തിയ പോലീസും കുടിയേറ്റക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
[related]
Next Story

RELATED STORIES

Share it