മഥുര കത്തുമ്പോള്‍ഹേമമാലിനിക്ക് 'വീണവായന'

മഥുര കത്തുമ്പോള്‍ഹേമമാലിനിക്ക് വീണവായന
X
hema-shot ന്യൂഡല്‍ഹി: മഥുരയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയവരും പോലിസും തമ്മില്‍ ഏറ്റുമുട്ടി 24 പേര്‍ മരിച്ച സംഭവം വിവാദമായിരിക്കെ സിനിമാനടിയും എംപിയുമായ ഹേമമാലിനി, സിനിമാ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് ബിജെപിയെ ചൊടിപ്പിച്ചു. ലോക്‌സഭയില്‍ മഥുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹേമമാലിനി ബിജെപി നേതാവാണ്.ഏറ്റുമുട്ടലിനെച്ചൊല്ലി യുപിയിലെ അഖിലേഷ് യാദവ് സര്‍ക്കാരിനെതിരായി ആക്രമണം പാര്‍ട്ടി ശക്തിപ്പെടുത്തിയിരിക്കെയാണ് ഹേമമാലിനി മുംബൈയിലെ സിനിമാ ചിത്രീകരണ വേളയിലെ ഫോട്ടോകള്‍ സമൂഹമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്തത്. ഇതാണ് ബിജെപിയെ ചൊടിപ്പിക്കാന്‍ കാരണം. സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളെതുടര്‍ന്ന് ഫോട്ടോകള്‍ അവര്‍ ട്വിറ്ററില്‍ നിന്നു നീക്കി. മഥുര സംഭവത്തില്‍ പോലിസ് സൂപ്രണ്ടും സ്റ്റേഷന്‍ ഹൗസ് ഓഫിസറും മരിച്ചതില്‍ ഹേമ അനുശോചനം പ്രകടിപ്പിക്കുകയും ചെയ്തു. മഥുരയില്‍ നിന്ന് താന്‍ ഇപ്പോഴാണ് എത്തിയതെന്നും തന്റെ സാന്നിധ്യം ആവശ്യമെങ്കില്‍ വീണ്ടും അങ്ങോട്ടുപോവുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

hema-malini_650x400_61464945638

ഹേമ ഉടന്‍ മഥുരയിലെത്തുമെന്നും ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവം പ്രശ്‌നത്തെ വഴിതിരിച്ചുവിടാന്‍ ഉപയോഗിക്കരുതെന്നും ബിജെപി പറഞ്ഞു. ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രാദേശിക എംപിയുടെതല്ലെന്നും പാര്‍ട്ടി വക്താവ് സംബിത് പത്ര പറഞ്ഞു.
Next Story

RELATED STORIES

Share it