kozhikode local

മത നിരപേക്ഷതയും നന്മയും കാത്തുസൂക്ഷിക്കണം : മന്ത്രി മേഴ്‌സിക്കുട്ടിയമ്മ



വടകര : മത നിരപേക്ഷതയും, നന്മയും കാത്തുസൂക്ഷിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സി കുട്ടിയമ്മ പറഞ്ഞു. മടപ്പള്ളി ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് കേഡറ്റ് പദ്ധതി ഉദ്ഘാടനവും, അക്കാദമിക് ബ്ലോക്ക് നിര്‍മ്മാണ പ്രവൃത്തിയുടെ അവലോകന യോഗവും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസത്തെ കച്ചവടമായി കാണുന്ന രീതിയില്‍ നിന്ന് വിഭിന്നമായ നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മല്‍സ്യതൊഴിലാളി മേഖലയില്‍ വലിയ തോതിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് തീരദേശത്തെ ഈ വിദ്യാലയത്തിന് അടിസ്ഥാന വികസനത്തിന് പ്രമുഖ സ്ഥാനം നല്‍കിയതെന്നും, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയകളെ തടയാന്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്ക് കഴിയട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സികെ നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി എംകെ പുഷ്‌കരന്‍, ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പിവി കവിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടികെ രാജന്‍, വടകര ആര്‍ടിഒ ടിസി വിനീഷ്, കിഴക്കയില്‍ ഗോപാലന്‍, രമേശന്‍ പാലേരി, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെകെ മുരളീധരന്‍, പി പ്രസീത, എസ്പിസി നോഡല്‍ ഓഫീസര്‍ മധു കുറുപ്പത്ത്, ഇഎം ദയാനന്ദന്‍, ദിനേശന്‍ കരുവാങ്കണ്ടി, കെപി ഫൈസല്‍, ടിഎം രാജന്‍, വിപി പ്രഭാകരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it