Flash News

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു

മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു
X


കൊച്ചി: മുനമ്പത്ത് ഉള്‍ക്കടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്റെ മുന്‍വശം തകര്‍ന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.പള്ളിപ്പുറം സ്വദേശി ജോസ്, പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്നും അപകടത്തില്‍ ബോട്ടിന്റെ മുന്‍ ഭാഗം തകര്‍ന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു. ഇടിച്ചത് വിദേശ കപ്പലാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it