Pathanamthitta local

മതേതര മൂല്യങ്ങളും ജൈവ കര്‍ഷക കൃഷിരീതികളും വളര്‍ത്തണം

ആറാട്ടുപുഴ: മതേതര മൂല്യങ്ങള്‍ വളര്‍ത്തുകയും ജൈവകൃഷി രീതികള്‍ വളര്‍ത്തിയെടുക്കുകയുമാണ് ക്രൈസ്തവ സഭാ വിഭാഗങ്ങളും കൂട്ടങ്ങളും സമകാലികമായി ചെയ്യേണ്ടതെന്ന് ആറാട്ടുപുഴയില്‍ ചേര്‍ന്ന നാഷനല്‍ വൈഡര്‍ എക്യൂമെനിക്കല്‍ അലയന്‍സ് ദക്ഷിണ മേഖല പഠന സമ്മേളനം ആഹ്വാനം ചെയ്തു.
മാവേലിക്കര വിചാര, ആത്മീയ യാത്രാ ടിവി, വൈസ്‌മെന്‍ ഇന്റര്‍നാഷനല്‍ ആറാട്ടുപുഴ എന്നീ പ്രസ്ഥാനങ്ങളുടെ കൂടി സഹകരണത്തിലാണ് സമ്മേളനം നടന്നത്. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എസ്‌സിഎം (സ്റ്റുഡന്റ്‌സ് ക്രിസ്‌ററ്യന്‍ മൂവ്‌മെന്റ്) സംസ്ഥാന പ്രസിഡന്റ് റവ. ഫാ. യൂഹാനോന്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തില്‍ വേദന അനുഭവിക്കുന്നവരെ കരുതുകയാണ് ക്രൈസ്തവ ദൗത്യം എന്നദ്ദേഹം പറഞ്ഞു.
റവ. ഫാ. ഏബ്രഹാം കോശി കുന്നുംപുറം അധ്യക്ഷത വഹിച്ചു. ആഗോളവല്‍കൃത സമൂഹത്തില്‍ സമകാലീന ക്രൈസ്തവ ദൗത്യം എന്നവിഷയത്തെപ്പറ്റി നടന്ന പഠനക്ലാസ്സുകള്‍ ഡോ. മാമ്മന്‍ വര്‍ക്കി ഡയറക്ടര്‍ റോയി നെല്ലിക്കാല, പ്രഫ. പി.ജി. ഫിലിപ്പ് എന്നിവര്‍ ക്ലാ്സ്സുകള്‍ നയിച്ചു.
ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് റവ. ഷിജു മാത്യു, അജു മാത്യു, തോമസ് തര്യന്‍, ഷിജു മാത്യു ആലപ്പുഴ, മെല്‍വിന്‍ ചാക്കോ മോനി സംസാരിച്ചു. പ്രാദേശിക തലങ്ങളില്‍ എക്യൂമെനിക്കല്‍ സംഘങ്ങളും മതസൗഹാര്‍ദ്ദസംഘങ്ങളും രൂപീകരിക്കാന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it