malappuram local

മതേതരത്വം ശക്തിപ്പെടുത്തണം: കെഎന്‍എം മാനവികതായാത്ര

എടവണ്ണ: മതം-സഹിഷ്ണുത-സമാധാനം പ്രമേയത്തില്‍ കെഎന്‍എം ജില്ലാ കമ്മിറ്റിയുടെ പഞ്ചദിന മാനവികത യാത്രയുടെ രണ്ടാംദിനം ഉദിരംപൊയിലില്‍ നിന്നു ആരംഭിച്ചു. കെഎന്‍എം ജില്ലാ സെക്രട്ടറി എം മുഹമ്മദ് ത്വയ്യിബ് സുല്ലമി ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. എ നൂറുദ്ദീന്‍ സംസാരിച്ചു.
താളിയംകുണ്ട് നടന്ന പൊതുയോഗം വാര്‍ഡ് അംഗം എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ ടി യഹ്‌യ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. എന്‍ എം നസീം, എം അബ്ദുല്ല മാസ്റ്റര്‍, യു സി നന്ദകുമാര്‍, കെ അസ്‌കര്‍, കെ പി ഷൗക്കത്തലി, എം അബ്ദുന്നാസര്‍ സ്വലാഹി, എ കെ അലവിക്കുട്ടി സംസാരിച്ചു. വാണിയമ്പലത്ത് നടന്ന പൊതുയോഗം ജില്ലാ പഞ്ചായത്തംഗം ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു.
പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഒ പി നൗഷാദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ശരീഫ് തുറക്കല്‍, ഇ.കെ അബ്ദുന്നാസര്‍, ബ്ലോക്ക് അംഗം അനില്‍ നിരവ്, എന്‍ എ മുബാറക്, ഷൈജല്‍ എടപ്പറ്റ, കെ ടി മുഹമ്മദലി സംസാരിച്ചു
വടപുറത്ത് നടന്ന പൊതുസമ്മേളനം മമ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഉദ്ഘാടനം ചെയ്തു. പി കെ നജ്മുദ്ദീന്‍, കെ സീതിക്കോയ, പി ഉമ്മര്‍, കെ പി ബഷീര്‍, എ അബ്ദുല്‍ കരീം സംസാരിച്ചു.
എടവണ്ണ പത്തപ്പിരിയത്ത് നടന്ന സമാപന യോഗം കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വാഹക സമിതിയംഗം എ അബ്ദുല്‍ അസീസ് മദനി ഉദ്ഘാടനം ചെയ്തു. പി കെ ജാഫറലി അധ്യക്ഷത വഹിച്ചു. പി എം എ ഗഫൂര്‍, ലുക്മാന്‍ പൊത്തുകല്ല്, പി അബൂബക്കര്‍ മദനി, അന്‍സാര്‍ ഒതായി സംസാരിച്ചു.
Next Story

RELATED STORIES

Share it