thrissur local

മതില്‍ കെട്ടുന്ന പ്രവൃത്തികള്‍ യുഡിഎഫ് തടസ്സപ്പെടുത്തി

ചാലക്കുടി: നഗരസഭ പോട്രീസ് കോമ്പൗണ്ടില്‍ നിര്‍മ്മിക്കുന്ന പാര്‍ക്കിന്റെ മതില്‍ കെട്ടുന്ന പ്രവര്‍ത്തികള്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ തടസ്സപ്പെടുത്തി. പിന്നീട് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ നിര്‍മ്മാണം പുനരാരംഭിച്ചു.
ബുധനാഴ്ചയാണ് മതില്‍ കെട്ടിയിരുന്ന തൊഴിലാളികളെ യുഡിഎഫ് തടസ്സപ്പെടുത്തിയത്. എന്നാല്‍ വ്യാഴാഴ്ച രാവിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നിര്‍മ്മാണം വീണ്ടുമാരംഭിച്ചു. രാവിലെ എല്‍ഡിഎഫ് കൗണ്‍സിലറും എല്‍ഡിഎഫ് പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. ഇവരുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നു.
റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതിന് ശേഷമെ പാര്‍ക്കിന്റെ നിര്‍മ്മാണം ആരംഭിക്കാവുയെന്നായിരുന്നു യുഡിഎഫിന്റെ നിലപാട്. എന്നാല്‍ ചാലക്കുടിക്കാരുടെ ചിരകാല അഭിലാഷമായ പാര്‍ക്കിന്റെ നിര്‍മ്മാണം മനപൂര്‍വ്വം തടസ്സപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് മുടന്തന്‍ ന്യായങ്ങള്‍ നിരത്തി നിര്‍മ്മാണം തടസ്സപ്പെടുത്തുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ ആരോപിച്ചു.
സിപിഎം ഏരിയ സെക്രട്ടറി ടി.എ.ജോണി, ലോക്കല്‍ സെക്രട്ടറിമാരായ എ.എം.ഗോപി, കെ.ഐ.അജിതന്‍, എല്‍.ഡി.എഫ്.കണ്‍വീനര്‍ ടി.പി.ജോണി, നഗരസഭ വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, കൗണ്‍സിലര്‍മാരായ പി.എം.ശ്രീധരന്‍, യു.വി.മാര്‍ട്ടിന്‍, വി.ജെ.ജോജി, വി.സി.ഗണേശന്‍, വി.ജെ.ജോജു, ശശി കോട്ടായി, സീമ ജോജോ, മോളി പോള്‍സണ്‍, ലൈജി തോമസ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it