Flash News

മതിലുപണിയാന്‍ ആഗ്രഹിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയേ അല്ലെന്ന് മാര്‍പ്പാപ്പ

മതിലുപണിയാന്‍ ആഗ്രഹിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയേ അല്ലെന്ന് മാര്‍പ്പാപ്പ
X
Pope-Francisമെക്‌സിക്കോ സിറ്റി : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കു മല്‍സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അഭയാര്‍ഥിപ്രവാഹം തടയാന്‍ യു എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതിലുപണിയുകയാണ് മാര്‍ഗമെന്ന് കരുതുന്ന ട്രംപ് ക്രിസ്ത്യാനിയേ അല്ലെന്ന് മാര്‍പാപ്പ പറഞ്ഞു. പാലങ്ങളല്ല, മതിലുകളാണ് പണിയേണ്ടതെന്ന്് ചിന്തിക്കുന്ന ഒരാളെ ക്രിസ്ത്യാനിയായി കണക്കാക്കാനാവില്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞു.
ഒരു വ്യ്ക്തിയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ഒരു മതനേതാവിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്ന്്് ട്രംപ് പ്രതികരിച്ചു.
അതിര്‍ത്തികളെ സംബന്ധിച്ച ട്രംപിന്റെ പദ്ധതികള്‍ നേരിട്ടു കേള്‍ക്കാത്തതിനാല്‍ ട്രംപിന് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയാണെന്ന്് പറഞ്ഞ പാപ്പ ഇത്തരത്തിലാണ് ഒരാള്‍ പറഞ്ഞതെങ്കില്‍ അയാള്‍ ക്രിസ്ത്യാനിയല്ല എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും വ്്യക്തമാക്കി.
മെക്‌സിക്കോ സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്്് മറുപടിയായാണ് പാപ്പ് ഇതു പറഞ്ഞത്്. യു എസ് -മെക്‌സിക്കോ അതിര്‍ത്തിയിലുടനീളം മതില്‍ പണിതുയര്‍ത്തുമെന്ന ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞപ്പോഴാണ് മാര്‍പാപ്പ ഇതു പറഞ്ഞത്്.
[related]യുഎസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ യുഎസിലെത്താനുള്ള ശ്രമത്തിനിടെ മരിച്ച അഭയാര്‍ഥികള്‍ക്കായി മാര്‍പ്പാപ്പ പ്രാര്‍ഥന നടത്തിയിരുന്നു.
Next Story

RELATED STORIES

Share it