Idukki local

മതിയായ രേഖകളില്ല; തിരഞ്ഞെടുപ്പ് സ്‌ക്വാഡ് 11 ലക്ഷം പിടിച്ചെടുത്തു

തൊടുപുഴ: രേഖകളില്ലാത്ത 11.06 ലക്ഷം രൂപ ഇലക്ഷന്‍ പ്രത്യേക സ്‌ക്വാഡ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് നാലിന് തൊടുപുഴ-ഉടുമ്പന്നൂര്‍ റോഡില്‍ ഞറുകുറ്റിക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്.
കാഞ്ഞാര്‍ സ്വദേശിയുടെ കാറില്‍ നിന്നാണ് പണം തൊടുപുഴ എക്‌സിക്യൂട്ടീവ് മജിസ്ര്‌ടേറ്റ് ആര്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ലോട്ടറി മൊത്തക്കച്ചവടക്കാരനായ തന്റെ ബിസിനസ് ആവശ്യത്തിനുള്ള പണമാണ് ഇതെന്നാണ് ഉടമ പറയുന്നത്.
10 ലക്ഷം രൂപയില്‍ കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ ഇന്‍കംടാക്‌സിനെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കൃത്യമായ രേഖകള്‍ ഹാജരാക്കിയാല്‍ പണവും വാഹനവും വിട്ടു നല്‍കാമെന്ന നിബന്ധനയോടെ ഇയാളെ വിട്ടയച്ചു. തൊടുപുഴയില്‍ നിന്ന് ഇതാദ്യമായാണു പ്രത്യേക സ്‌ക്വാഡ് ഇത്രയധികം പണം പിടികൂടുന്നത്. എസ്‌ഐ കെ പി ബാബു ഉദ്യോഗസ്ഥരായ ടി എല്‍ സാംകുട്ടി, മുരുകന്‍, സക്കീര്‍, ജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പണം ട്രഷറിയിലേക്കു മാറ്റി. വ്യാഴാഴ്ച പുളിയന്‍മലയില്‍ നിന്ന് 10 ലക്ഷം രൂപയും, ബുധനാഴ്ച വണ്ടന്‍മേട് നിന്ന് രണ്ടേകാല്‍ ലക്ഷം രൂപയും ഇലക്ഷന്‍ പ്രത്യേക സ്‌ക്വാഡ് പിടിച്ചെടുത്തിരുന്നു. ഇതോടെ ജില്ലയില്‍ ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടിയ തുക 23.3 ലക്ഷം രൂപയായി.
Next Story

RELATED STORIES

Share it