malappuram local

മതസൗഹാര്‍ദ സന്ദേശം വിളിച്ചോതി പൂങ്ങോട് മസ്ജിദ് ഉദ്ഘാടനം

കാളികാവ്: മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും മഹദ് മാതൃക തീര്‍ത്ത് മസ്ജിദ് ഉദ്ഘാടനം ചരിത്രമായി. പരസ്പരം കലഹിച്ചും കലഹിപ്പിച്ചും സാമുദായികാന്തരീക്ഷം കലുഷിതമാക്കുന്ന കാലഘട്ടത്തില്‍ കൈകൊടുത്തും ആലിംഗനം ചെയ്തും അവര്‍ പള്ളിയില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു.
കാളികാവ് പൂങ്ങോട് സലഫി മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സഹോദര സമുദായത്തില്‍പ്പെട്ട അമ്പതോളം പേരാണ് പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്തത്. പള്ളിയില്‍ നടന്ന ഉദ്‌ബോധന പ്രഭാഷണവും ചടങ്ങുകളും ഉള്ളിലിക്കുന്നവര്‍ ശ്രദ്ധാപൂര്‍വം അസ്വദിച്ചു. മുക്കാല്‍ കോടിയോളം രൂപ ചെലവഴിച്ച് പുതുക്കിപ്പണിത പള്ളിയുടെ ഉദ്ഘാടനം ജെഎന്‍എച്ച്എംഡി വി പി മുഹമ്മദലി നിര്‍വഹിച്ചു.
കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം മുഹമ്മദ് മദനി മുഖ്യപ്രഭാഷണം നടത്തി. സഹോദര സമുദായംഗങ്ങളായ പി ചാത്തുക്കുട്ടി, പി ബാലന്‍, ടി കുഞ്ഞുകുട്ടന്‍, പാങ്ങന്‍, പ്രസാദ്, പ്രതീപ്, ടി ശശി, മാനു, പ്രമോദ്, ബൈജിത്ത്, ശ്രീധരന്‍ വൈദ്യര്‍, പി ചന്ദ്രന്‍ പങ്കെടുത്തു.
വി പി റിയാസ്, സീതിക്കോയ തങ്ങള്‍, അബ്ദുല്‍കരീം വല്ലാഞ്ചിറ സംസാരിച്ചു. സമ്മേളനാനന്തരം നടന്ന സമൂഹസദ്യയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it