Flash News

മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി

മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് രാഷ്ട്രപതി
X


കൊല്ലം: ആരോഗ്യ മേഖലയുടെ കാര്യത്തിലും മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തിലും കേരളം ഏവര്‍ക്കും മാതൃകയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തില്‍ നിന്നും കണ്ടു പടിക്കാന്‍ നിരവധി കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാതാ അമൃതാനന്ദമയിയുടെ ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ െ്രെകസ്തവര്‍ ആദ്യമെത്തിയതും ആദ്യമായി മുസ്‌ലിം പള്ളി സ്ഥാപിച്ചതും കേരളത്തിലാണ്. ജൂതരും റോമാക്കാരും കേരളത്തില്‍ വന്നു. പരസ്പര ധാരണയോടെയാണ് എല്ലാ വിശ്വാസത്തെയും ആദരിച്ചുകൊണ്ട് കേരളത്തിലെ ആളുകള്‍ ജീവിച്ചത്. ഈ പാരമ്പര്യം അഭിമാനാര്‍ഹമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

[related]
Next Story

RELATED STORIES

Share it