kasaragod local

മതസൗഹാര്‍ദത്തിന്റെ പ്രതീകമായി തളങ്കര തൊപ്പി; ആവിശ്യക്കാരായി പൂജാരികളും

അബ്ദുര്‍റഹ്്മാന്‍ ആലൂര്‍

കാസര്‍കോട്: തലമുറകള്‍ കൈമാറിയെത്തിയ തളങ്കര തൊപ്പിയുടെ നൂലിഴകള്‍ കോര്‍ക്കാന്‍ ഇപ്പോഴത്തെ  നിയോഗം വ്യാപാരിയായ അബ്ദുര്‍റഹീമിന്. തളങ്കര തൊപ്പി നിര്‍മാണ രംഗത്ത് അവശേഷിക്കുന്ന സാന്നിധ്യമായി തിളങ്ങി നില്‍ക്കുകയായിരുന്ന തളങ്കര ഖാസിലേന്‍ കുന്നിലെ അബൂബക്കര്‍ മുസ്്്‌ല്യാരുടെ മകനാണ് റഹീം. രാജ്യാന്തര പ്രശസ്തിനേടിയ തളങ്കര തൊപ്പിക്ക് നൂറ്റാണ്ടുകളുടെ പെരുമയാണ് അവകാശപ്പെടാനുള്ളത്.
ഒരുകാലത്ത് വലിയ ലാഭംകൊയ്ത കുടില്‍ വ്യവസായമായിരുന്നു തളങ്കര തൊപ്പിയെങ്കില്‍ പില്‍ക്കാലത്ത് അതിന് ആവശ്യക്കാര്‍ കുറഞ്ഞുവന്നു. കയറ്റുമതിയും നിലച്ചു. ഒരു നാടിന്റെ പ്രശസ്തി ലോകത്തിന്റെ നെറുകയിലെത്തിച്ച തളങ്കര തൊപ്പി ഏറ്റവും ഒടുവില്‍ പിടിച്ചുനിന്നത് കഴിഞ്ഞ വര്‍ഷം അന്തരിച്ച അബൂബക്കര്‍ മുസ്്‌ല്യാരിലൂടെയായിരുന്നു. ദീര്‍ഘകാലം ഗസ്സാലിനഗര്‍ പള്ളിയില്‍ ഇമാമായിരുന്ന അബൂബക്കര്‍ മുസ്്‌ല്യാര്‍ തൊഴിലിനൊപ്പം തളങ്കര തൊപ്പി നിര്‍മാണ രംഗത്തും സജീവമായി. വാര്‍ദ്ധക്യസഹജമായ അവശത അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ്, തളങ്കരയെ ലോക പ്രശസ്തമാക്കിയ തളങ്കര തൊപ്പി വ്യവസായം വേരറ്റുപോകരുതെന്ന വാശിയോടെ മകന്‍ അബ്ദുര്‍റഹിം ഈ രംഗത്തേക്ക് ചുവടുവെക്കുന്നത്. തൊപ്പി നിര്‍മാണത്തിന്റെ സജീവ ചുമതല ഇപ്പോള്‍ കാസര്‍കോട് ടൗണിലെ വസ്ത്രക്കടയുടമ റഹീമിനാണ്. നിര്‍മാണ രംഗത്തും തന്റെ അടയാളം രേഖപ്പെടുത്തിയ റഹീം പിതാവ്  നിധിപോലെ ഏല്‍പ്പിച്ച തളങ്കര തൊപ്പി വ്യവസായത്തെ ഏതുനിലക്കും വളര്‍ത്തിക്കൊണ്ടുവരാനുള്ള പ്രതിജ്ഞയിലാണ്. മുന്‍കാലങ്ങളില്‍  ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും ആഫ്രിക്കയിലേക്കും വന്‍ തോതിലാണ് തളങ്കര തൊപ്പി കയറ്റി അയച്ചത്.
പ്രദേശത്തെ ഭവനങ്ങളില്‍ ഇത് ഒരു കുടില്‍ വ്യവസായമായി നടന്നിരുന്നു. വിപണിയില്‍ ചൈനീസ് മറ്റു തൊപ്പികള്‍ സജീവമായതോടെ തളങ്കര തൊപ്പിയുടെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയായിരുന്നു. കോട്ട ണ്‍ തുണികള്‍ നിര നൂലുകള്‍ ഉപയോഗിച്ചാണ് തൊപ്പി നിര്‍മിക്കുന്നത്. എട്ടിലധികം മോഡലുകളിലാണ് തളങ്കര തൊപ്പി നിര്‍മിക്കുന്നത്. വീണ്ടും വിദേശ രാജ്യങ്ങളിലേക്കടക്കം തളങ്കര തൊപ്പി വിപണനം ചെയ്യുന്നതിനുള്ള വഴികളും ആലോചിക്കുന്നുണ്ട്. തളങ്കര തൊപ്പി വാങ്ങാന്‍ മുംബൈയില്‍ നിന്നും മറ്റും ആളുകള്‍ എത്തുന്നുണ്ട്. റമദാന്‍ സീസണിലാണ് തൊപ്പിക്ക് ആവശ്യക്കാര്‍ കൂടുന്നത്. ശുദ്ധമായ കോട്ടണ്‍ തുണിയില്‍ നിര നൂലുകള്‍ പായിച്ച് തുന്നുന്നതാണ് തളങ്കര തൊപ്പിയുടെ രീതി. തുന്നല്‍ക്കാരന്റെ മികവ് ഓരോ തൊപ്പിയിലും മനോഹാരിത അടയാളപ്പെടുത്തും. തളങ്കര തൊപ്പിയെ വീണ്ടും കുടില്‍ വ്യവസായമായി കൊണ്ടുവരാനുള്ള ശ്രമങ്ങളും റഹീം നടത്തുന്നുണ്ട്. തളങ്കരക്ക് പുറമെ ബെണ്ടിച്ചാല്‍, എരിയാല്‍ പരിസരങ്ങളിലുള്ള നിരവധി കുടുംബങ്ങള്‍ വീടുകളില്‍ നിന്ന് തൊപ്പിതുന്നി റഹീമിന് നല്‍കുന്നു. തൊപ്പി ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 30 രുപ മുതല്‍ 35 വരേ നല്‍കുന്നു. ഒരു ദിവസം 10 ലധികം തൊപ്പി നെയ്‌തെടുക്കുന്നുണ്ടെന്ന് റഹീം പറഞ്ഞു. 150 രൂപ മുതല്‍ 250 രൂപ വരേയാണ് വില.
ഡിമാന്റ്ഏറെയുണ്ടെങ്കിലും തൊപ്പി തയ്ക്കാന്‍ ആളെ കിട്ടുന്നില്ലെന്ന പരിഭവം റഹീമിനുണ്ട്. ജോലിക്കാരെ കിട്ടാത്തതിനാ ല്‍ ആവശ്യത്തിന് സാധനം മാ ര്‍ക്കറ്റില്‍ ഇറക്കാനാവുന്നില്ല.െ നൂലിനും തുണിക്കും വിലവര്‍ധിച്ചതും കൈവേലക്ക് കൂലി കൂടിയതും തൊപ്പിയുടെ നിര്‍മാണ ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്. നിര്‍മാണത്തിന് ആവശ്യമായ തുക തൊപ്പി വിറ്റാല്‍ കിട്ടുന്നില്ലെന്ന് റഹീം പറയുന്നു. തൃശൂ ര്‍ ജില്ലയിലടക്കമുള്ള തെക്കന്‍ ജില്ലകളിലെ പൂജാരിമാര്‍ പൂജ നടത്തുന്ന സമയത്ത് തലമറയ്ക്കുക പതിവാണ്. ഇവര്‍ക്ക് ആവശ്യമായ കറുത്ത തൊപ്പികള്‍ തളങ്കരയില്‍ നിര്‍മിക്കുന്നുണ്ട്. ഈ തൊപ്പി തേടി നിരവധി പേരാണ് എത്തുന്നതെന്ന് റഹീം തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it