മതസ്പര്‍ധ: സെന്‍കുമാറിനെതിരേ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പോലിസ്

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ അടങ്ങിയ അഭിമുഖം നല്‍കിയെന്ന കേസില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരേ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പോലിസ് ഹൈക്കോടതിയെ അറിയിച്ചു. കേസന്വേഷണം വേഗം പൂര്‍ത്തിയാക്കാന്‍ ടി പി സെന്‍കുമാര്‍ നല്‍കിയ ഹരജി ഈ വിശദീകരണത്തെ തുടര്‍ന്നു ഹൈക്കോടതി തീര്‍പ്പാക്കി. ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനു മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള അഭിമുഖം നല്‍കിയെന്ന് ആരോപിച്ച് സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷനാണ് സെന്‍കുമാറിനെതിരേ കേസെടുത്തത്.
സെന്‍കുമാറിനെതിരേ കുറ്റം കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷന്‍ സിഐ കെ ആര്‍ ബിജു സ്‌റ്റേറ്റ്‌മെന്റ് നല്‍കിയത്. മുസ്‌ലിംലീഗിന്റെ നേതാവ് പി കെ ഫിറോസ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച റിപോര്‍ട്ട് ജൂണ്‍ 22നു ക്രൈം സ്‌ക്രൂട്ടനിങ് വിങിന് സമര്‍പ്പിച്ചെന്നും പോലിസിന്റെ വിശദീകരണത്തില്‍ പറയുന്നു. ഇതു രേഖപ്പെടുത്തിയാണ് ഹരജി തീര്‍പ്പാക്കിയത്.
Next Story

RELATED STORIES

Share it