Flash News

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം; കെ സി അബുവിനെതിരേ കേസ്സെടുത്തു

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം; കെ സി അബുവിനെതിരേ കേസ്സെടുത്തു
X
kc-abu

കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയ  കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരേ നല്ലളം പോലിസ് കേസ്സെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ സംസാരിച്ചു, വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് നല്ലളം പോലീസ് അബുവിനെതിരെ ചുമത്തിയിരിക്കുന്നത്. ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആദംമുല്‍സിയുടെ മണ്ഡലം കണ്‍വന്‍ഷനിലാണ് മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന് കാണിച്ച് ബേപ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി പ്രകാശ്ബാബു തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസിനും പരാതി നല്‍കിയത്. കോഴിക്കോട് മേയറായി മുസ്‌ലിമായ വി കെ സി മമ്മദ്‌കോയയും എംഎല്‍എയായി മുസ്‌ലിമായ ആദംമുല്‍സിയും വേണമെന്ന് ഒരു മുസ്‌ലിം സംഘടനാനേതാവ് പറഞ്ഞെന്ന തരത്തില്‍ കെ സി അബു പ്രസംഗിച്ചെന്നായിരുന്നു പരാതി. പ്രസംഗവുമായി ബന്ധപ്പെട്ട് പോലിസിന് ലഭിച്ച നിയമോപദേശത്തില്‍ കേസെടുക്കാനുള്ള തരത്തില്‍ ഗൗരവമില്ലെന്ന് നേരത്തെ നല്ലളം സിഐ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it