മതസ്പര്‍ധ വളര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല: കാന്തപുരം

തൃശൂര്‍: കേരളത്തിന്റെ മതസൗഹൃദാന്തരീക്ഷത്തിന് മുറിവേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍. വാടാനപ്പള്ളി മദാര്‍ കാംപസില്‍ എസ്എസ്എഫ് സംസ്ഥാന പ്രഫഷനല്‍ വിദ്യാര്‍ഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊഹങ്ങളും അബദ്ധങ്ങളും പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. ഒരു ബഹുമത സമൂഹത്തിനകത്തുണ്ടാവേണ്ട കൊടുക്കല്‍ വാങ്ങലുകള്‍ ഭംഗിയായി നടക്കുന്ന പ്രദേശമാണ് കേരളം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി ശക്തമായ മതസൗഹാര്‍ദം ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന മാധ്യമ സാക്ഷരതയുള്ള സംസ്ഥാനമാണ് നമ്മുടേത്.
മാധ്യമങ്ങള്‍ക്കു ലഭിക്കുന്ന സ്വീകാര്യത വാര്‍ത്തകളിലുള്ള വിശ്വാസം കൊണ്ട് കൂടിയാണ്. വായനക്കാരെ വഴിതെറ്റിക്കുന്ന മാധ്യമപ്രവര്‍ത്തനം നീചമാണ്. ഖേദപ്രകടനം ആത്മാര്‍ഥമെങ്കില്‍ നിലപാടുകളില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇസ്‌ലാമിന്റെ വിമര്‍ശകര്‍ക്കു വേണ്ടി പേജുകള്‍ നീക്കിവയ്ക്കുന്നവര്‍ തുല്യഅളവിലെങ്കിലും മതം പഠിച്ചവര്‍ക്ക് ഇസ്‌ലാമിക നിലപാട് പറയാന്‍ അവസരം നല്‍കി മതസമൂഹത്തോട് നീതിപുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it