മതസംഘടനകള്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നത് അപകടകരം: റാവുത്തര്‍ ഫെഡറേഷന്‍

കൊല്ലം: സമുദായസംഘടനാ നേതാക്കന്മാര്‍ വര്‍ഗീയശക്തികളെ അധികാരത്തിലേറ്റാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ രൂപീകരിച്ച് മുസ്‌ലിം സമൂഹത്തെ ശത്രുപക്ഷത്തു നിര്‍ത്തി നടത്തുന്ന പ്രചാരണം കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുമെന്ന് റാവുത്തര്‍ ഫെഡറേഷന്‍ സംസ്ഥാന സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ ഉദ്ഘാടനം ചെയ്തു. എസ് മീരാസാഹിബ് അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് റഹ്മാന്‍, ആലൂക്ക ശൂരനാട്, എന്‍ എന്‍ റാവുത്തര്‍, കാട്ടൂര്‍ അബ്ദുല്‍സലാം, ഇ അബ്ദുല്‍ അസീസ്, ഖാജാ ഹുസയ്ന്‍, ഇ അഹ്മ്മദ് കബീര്‍, എം എം നിജാബുദ്ദീന്‍, എസ് സാബുഖാന്‍, പി എം ലത്തീഫ്, മുഹമ്മദ് യൂസഫ്, സെയ്ദ് മുഹമ്മദ്, എ താഹ, കബീര്‍ ഹാജി സംസാരിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികളായി എസ് മീരാ സാഹിബ് പത്തനംതിട്ട (സംസ്ഥാന പ്രസിഡന്റ്), ഇ അബ്ദുല്‍ അസീസ് ആലപ്പുഴ, എം എം നിജാബുദ്ദീന്‍ കോഴിക്കോട്, കാട്ടൂര്‍ അബ്ദുല്‍സലാം പത്തനംതിട്ട, എന്‍ എന്‍ റാവുത്തര്‍ കൊല്ലം, പി എം അബ്ദുല്‍ഹലീം പാലക്കാട് (വൈസ് പ്രസിഡന്റുമാര്‍), ചുനക്കര ഹനീഫ ആലപ്പുഴ (ജനറല്‍ സെക്രട്ടറി), പി എം ലത്തീഫ് തൃശൂര്‍, എ സെയ്ദ് മുഹമ്മദ് വയനാട്, എന്‍ പി മുഹമ്മദ് ഹനീഫ ഇടുക്കി, അബൂഹുറൈറ പാലക്കാട് (സെക്രട്ടറിമാര്‍), എ ഖാജാ ഹുസയ്ന്‍ പാലക്കാട് (ഖജാഞ്ചി), എ താഹ (മലബാര്‍ സോണ്‍ കോ-ഓഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it