മതവിമര്‍ശനങ്ങള്‍ സംവാദാത്മകമാവണം: ദേശീയ അറബിക് വിദ്യാര്‍ഥി സമ്മേളനം

തിരൂരങ്ങാടി: ഇസ്‌ലാമിനും മുഹമ്മദ് നബിക്കും നേരെ ഉയരുന്ന വിമര്‍ശനങ്ങളെ ആര്‍ജവത്തോടെ ഏറ്റെടുക്കാന്‍ പുതിയ കാലത്തെ വിദ്യാര്‍ഥി സമൂഹം തയ്യാറാവണമെന്ന് എംഎസ്എം ദേശീയ അറബിക് വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു. മതനിന്ദകര്‍ സമൂഹത്തില്‍ വെറുപ്പ് ഉല്‍പാദിപ്പിക്കാനാണ് ശ്രമിക്കുന്നത്. ആരോഗ്യകരമായ മതവിമര്‍ശനങ്ങളെ സംവാദങ്ങളുടെ തലത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ട് വരണം. മാനവിക സന്ദേശങ്ങളുടെ അടയാളമായിരുന്ന മുഹമ്മദ് നബിയെ കൊടും ക്രൂരതയുടെ വക്താവാക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക് സ്റ്റേറ്റ്, അല്‍ഖാഇദ തുടങ്ങിയ ഭീകര സംഘടനകളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വൈജ്ഞാനിക സംഗമം കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. ജന സെക്രട്ടറി പി പി ഉണ്ണീന്‍ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയായിരുന്നു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ കെ മുഹമ്മദ് ബഷീര്‍, ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, സിറാജ് ചേലേമ്പ്ര, മുസ്തഫ തന്‍വീര്‍, എം അബ്ദുറഹ്മാന്‍ സലഫി, ഡോ. സുല്‍ഫിക്കര്‍ അലി, എം ടി അബ്ദുസ്സമദ് സുല്ലമി, നാസര്‍ സുല്ലമി, അബ്ദുറഹ്മാന്‍ മദനി പാലത്ത്, നൂര്‍ മുഹമ്മദ് നൂര്‍ഷ, കെ സി മുഹമ്മദ് മൗലവി, എന്‍ കുഞ്ഞിപ്പ, അഹ്മദ് സാജു പി വി, എം എം അക്ബര്‍, ടി പി അബ്ദുറസാഖ് ബാഖവി, പ്രഫ. മുഹമ്മദ് തൃപ്പനച്ചി, പ്രൊഫ. അബ്ദുറഹ്മാന്‍ ആദൃശ്ശേരി, ശരീഫ് മേലേതില്‍, പ്രഫ. മായീന്‍ കുട്ടി സുല്ലമി, പ്രഫ. മുനീര്‍ മദനി, അഹമ്മദ് അനസ് മൗലവി, അബൂബക്കര്‍ നസ്സാഫ് സംസാരിച്ചു.
സമാപന സെഷന്‍ കെജെയു സെക്രട്ടറി എം മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ശുക്കൂര്‍ സ്വലാഹി, ശിഹാബ് തൊടുപുഴ, ഡോ. ഫൈസല്‍ ബാബു, ഫൈസല്‍ ബാബു സലഫി, അബ്ദുസ്സലാം അന്‍സാരി, ഫുആദ് പരപ്പനങ്ങാടി, ആഷിഖ് ഷാജഹാന്‍, അനസ് സ്വലാഹി കൊല്ലം, അമീന്‍ അസ്‌ലഹ്, ആഷിഖ് തത്തമംഗലം സംസാരിച്ചു.
Next Story

RELATED STORIES

Share it