Flash News

മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തു

ആലുവ : കോഴിക്കോട്ട് ഓടയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമിച്ച് മരണമടഞ്ഞ നൗഷാദിന്റെ കുടുംബത്തിന് ധനസഹായം നല്‍കിയതിനെ വിമര്‍ശിച്ച് വര്‍ഗീയ പരാമര്‍ശം നടത്തിയതിന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് കേസെടുത്തു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ സംസാരിച്ചതിന് ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരമാണ് കേസ്.
വിവാദ പ്രസ്താവനയുടെ പേരില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് പതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍ എംഎല്‍എ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം ആലുവ പൊലീസാണ് കേസെടുത്തത്.
Next Story

RELATED STORIES

Share it