മതവികാരം വ്രണപ്പെടുമെന്ന്; കലാ പ്രദര്‍ശനത്തിലെ പ്ലാസ്റ്റിക് പശുവിനെ പോലിസ് കസ്റ്റഡിയിലെടുത്തു

ജയ്പൂര്‍: പരിസര മലിനീകരണത്തിന് ഇരകളായി, പ്ലാസ്റ്റിക് ഭക്ഷിച്ചു ചാവുന്ന പശുക്കളെക്കുറിച്ചു ബോധവല്‍ക്കരണം നടത്തുന്നതിനു സ്ഥാപിച്ച പശുവിന്റെ രൂപം മതവികാരം വ്രണപ്പെടുമെന്ന് ആരോപിച്ച് പോലിസ് കസ്റ്റഡിയിലെടുത്തു.
ജയ്പൂരില്‍ കലാ പ്രദര്‍ശനത്തിന്റെ ഭാഗമായി ഹീലിയം നിറച്ച ബലൂണില്‍ കോര്‍ത്ത് അന്തരീക്ഷത്തിലുയര്‍ത്തിയ പശുവിന്റെ രൂപമാണ് പോലിസ് ബലമായി എടുത്തു കൊണ്ടുപോയത്. ഇന്നലെ രാവിലെ ജയ്പൂര്‍ ആര്‍ട്ട് സമ്മിറ്റ് തുടങ്ങിയ ഉടനെയായിരുന്നു പോലിസിന്റെ നടപടി. കലാകാരനായ സിദ്ധാര്‍ത്ഥ കറാര്‍വാളാണ് പ്ലാസ്റ്റിക്കില്‍ പശുവിന്റെ രൂപം നിര്‍മിച്ചത്. ഇത് പ്രദര്‍ശന നഗരിയില്‍ ബലൂണില്‍ കെട്ടി ഉയര്‍ത്തിയിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലിസ് പശുവിനെ താഴെയിറക്കി എടുത്തു കൊണ്ടുപോവുകയായിരുന്നു.
പ്രദര്‍ശനത്തിനെത്തിയ മറ്റു കലാകാരന്‍മാര്‍ പോലിസിന്റെ നടപടിയെ എതിര്‍ത്തെങ്കിലും ശില്‍പത്തോടൊപ്പം സിദ്ധാര്‍ത്ഥ കറാര്‍വാളിനെയും ബജാജ് നഗര്‍ സ്റ്റേഷനിലെത്തിച്ചു. ഇദ്ദേഹത്തെ മൂന്നു മണിക്കൂറോളം അവിടെ ലോക്കപ്പിലിട്ടു. പ്ലാസ്റ്റിക് പശുവിനെ തുടര്‍ന്നു പ്രദര്‍ശിപ്പിക്കരുതെന്ന ഉപാധിയിലാണ് സിദ്ധാര്‍ത്ഥയെ പുറത്തുവിട്ടത്. കസ്റ്റഡിയിലെടുത്ത പ്രദര്‍ശന വസ്തു പോലിസ് പിന്നീട് ഉപേക്ഷിച്ചു.
Next Story

RELATED STORIES

Share it