thiruvananthapuram local

മതപ്രബോധകര്‍ക്കെതിരായ നടപടികള്‍ ശരീഅത്ത് വിരോധം

നിമിത്തം: ഖത്തീബ്‌സ് ആന്റ് ഖാസി ഫോറംതിരുവനന്തപുരം: ഒരു കൗണ്‍സലിങ് പ്രോഗ്രാമില്‍ ഇസ്്‌ലാമിക വസ്ത്ര ധാരണ രീതിയെ കുറിച്ച് ക്ലാസ് നടത്തിയ ഫറൂഖ് ട്രെയിനിങ് കോളജ് അധ്യാപകന്റെ പരാമര്‍ശങ്ങളെ വക്രീകരിച്ച് പ്രചരിപ്പിച്ച ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടി ചില ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അന്ധമായ ശരീഅത്ത് വിരോധത്തിന്റെ ബഹിര്‍സ്ഫുരണമാണെന്ന് കേരളാ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
മതസ്പര്‍ദയും വര്‍ഗീയതയും വളര്‍ത്തുന്ന പ്രസംഗങ്ങളുമായി പരസ്യമായി ഊരു ചുറ്റുന്ന ഹിന്ദുത്വ വക്താക്കളെ തുറങ്കിലടക്കാന്‍ തയ്യാറാവാതെ, ശരീഅത്ത് നിയമങ്ങളുടെ മഹത്വം വിളംബരം ചെയ്യുന്ന പ്രബോധകരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്ന നടപടി കടുത്ത അനീതിയും വിവേചനവുമാണ്. മത നിരാസം അടിച്ചേല്‍പിക്കാനും മത പ്രബോധന പ്രവര്‍ത്തനങ്ങളെ തളര്‍ത്താനുമുളള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും പ്രതികരിക്കാനും മുസ്‌ലിം സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന്  യോഗം ആവശ്യപ്പെട്ടു. ഫോറം പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം മൗലവി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it